കാസർകോട് : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പ്പെട്ടു യുത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഈ ആവശ്യമുന്നയിച്ചു ഡൽഹിയിൽ സമരം ചെയ്ത മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ നേതാക്കൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസ് നടപടിയിൽ പ്രകടനം പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എസ്.ഐ.ആർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ ഗൗരവമായി പരിഗണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, നിയോജക മണ്ഡലം പ്രസിഡന്റ് മുസമ്മിൽ , ജനറൽ സെക്രട്ടറി അനസ് എതിർത്തോട്, അബ്ബാസ് മൊഗർ, മൂസാ ബാസിത്ത്, മൊയ്തു അറഫ, റഹ്‌മാൻ പടിഞ്ഞാർ, അൻസാഫ് കുന്നിൽ, ജലീൽ തുരുത്തി, അജ്മൽ തളങ്കര, നിയാസ് ചേരങ്കൈ, ഫൈസൽ ചെർക്കള, ശിഹാബ് കെ.ജെ, കലന്തർ ഷാഫി, അനസ് കണ്ടത്തിൽ, സാലിഹ് ബേർക്ക, അൽത്താഫ് ചൗക്കി, അൽത്താഫ് പൊവ്വൽ, സിനാൻ സി.ബി, നാഫി ചാല, ഹാഷിർ മൊയ്‌തീൻ, സിറാജ് ബദിയടുക്ക നേതൃത്വം നൽകി.







