തീപിടിത്തമുണ്ടാക്കിയത് ‘ചന്ദനത്തിരി’; സൗദി അറേബ്യയിലെ താമസസ്ഥലത്തെ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ ഭര്‍ത്താവ്, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് മരിച്ച തമിഴ്നാട്, സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകള്‍ കാര്‍ത്തിക ശ്രീ (2) എന്നിവരാണ് മരിച്ചത്. ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം നടന്നത്. അപകടത്തിന് ഒരാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ അമ്മയും മകളും ബുറൈദയില്‍ എത്തിയത്. ബുറൈദയിലെ സഫറക്കടുത്താണ് ഭര്‍ത്താവായ ഗോകുല്‍ രാജിന്റെ താമസ സ്ഥലം. താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം. ചന്ദനത്തിരിയില്‍ നിന്ന് തെറിച്ച തീപ്പൊരി കാര്‍പെറ്റില്‍ വീണു. കാര്‍പെറ്റിനു തീപിടിച്ചപ്പോള്‍ മുറിയിലാകെ പുക നിറയുകയായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ജയഭാരതിയും മകളും മരണപ്പെട്ടത്.
അപകടം നടക്കുമ്പോള്‍ ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണര്‍ന്ന് അടുത്ത മുറിയില്‍ നോക്കിയപ്പോഴാണ് ഭാര്യയും മകളും മരിച്ചുകിടക്കുന്നത് കാണുന്നത്. ഇന്ത്യന്‍ എംബസിയുടെടെയും, ബുറൈദ, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page