പതിറ്റാണ്ടുകള്‍ക്ക് ശേഷം ജഗദീഷും ഉര്‍വശിയും ഒന്നിക്കുന്നു; ‘റൂം നമ്പര്‍ 9’ പോസ്റ്റര്‍ പുറത്ത്

90 കളില്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളാണ് ജഗദീഷും ഉര്‍വശിയും. നിരവധി ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടുകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഏറെ ഇടവേളയ്ക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പര്‍ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലന്‍ മേനോന്‍’ തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോള്‍ ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍.
ജയ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പര്‍ 9’-ന്റെ പോസ്റ്റര്‍ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ്. ഉര്‍വശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറില്‍ വിലാസ് കുമാറാണ് സിനിമയുടെ നിര്‍മ്മാണം. ഫൈസല്‍ അലി ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും നിര്‍വഹിച്ചു. സംഗീതം: കൈലാസ് മേനോന്‍, ശങ്കര്‍ ശര്‍മ്മ, ഗാനരചന: ബി. കെ. ഹരിനാരായണന്‍.

room-number-9-movie-jagadeesh-urvashi-reunion

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page