കാസര്‍കോട്: കൊല്ലത്തുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ കുറ്റിക്കോല്‍ പഞ്ചായത്തിലെ ക്ലര്‍ക്ക് മരിച്ചു. കൊല്ലം സ്വദേശി അലക്‌സ് ജോണ്‍സണ്‍(28) ആണ് മരിച്ചത്. കഴിഞ്ഞമാസം 21 നാണ് അപകടം നടന്നത്. പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞാണ് അപകടം. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലക്‌സ് വെള്ളിയാഴ്ച രാവിലെ മരിച്ചു. ഒന്നര വര്‍ഷമായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ ജോലിചെയ്തുവരികയായിരുന്നു. വാടക വീട്ടിലാണ് താമസിച്ചിരുന്നത്. നേരത്തെ ചെങ്കള പഞ്ചായത്തിലും ക്ലര്‍ക്കായി ജോലിചെയ്തിരുന്നു.







