കൊന്നക്കാട്ടെ മുൻ മലഞ്ചരക്ക് വ്യാപാരി കദളിക്കാട്ടിൽ തോമസ് മാത്യു അന്തരിച്ചു

വെള്ളരിക്കുണ്ട്: കൊന്നക്കാട്ട് മുൻ മലഞ്ചരക്ക് വ്യാപാരി കദളിക്കാട്ടിൽ തോമസ് മാത്യു എന്ന ടോമി(58) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് കൊന്നക്കാട് സെന്റ് മേരിസ്‌ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വിൻസി മാത്യു (മേട്രൻ വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ മധൂർ ), കടുമേനി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോണ മരിയ ടോം(കാസർകോട് സ്പോർട്സ് കൗൺസിൽ ഫെൻസിങ്ങ് ട്രെയിനർ), നെറ്റോ ടോംതോമസ്, ബ്രിട്ടോ ടോം തോമസ്. മരുമകൻ: ജോസഫ് മാത്യു വെള്ളാപ്പാണിയിൽ(ഫെഡറൽ ബാങ്ക്, ഉദുമ ). സഹോദരങ്ങൾ: ലില്ലിക്കുട്ടി, …

പെർളയിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച സംഭവം; നാലു മോഷ്ടാക്കൾ അറസ്റ്റിൽ

കാസർർകോട്: പെർള ഗുണാജെയിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ നാല് പേർ അറസിൽ. കർണാടക ബിസി റോഡ് സ്വദേശി നൗഷാദ് (34 ), കിദൂർ സ്വദേശി മുഹമ്മദ്( 41), കർണാടക സ്വദേശികളായ സാഹിദ്( 29 ), നവീൻ (48) എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മോഷണത്തിനു ശേഷം കർണാടകയിലേക്ക് വിട്ട സംഘത്തെ ബദിയടുക്ക പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഈ മാസം 24 ന് ​പുലർച്ചെയാണ് പെർള ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഗുണാജെയിൽ ട്രാൻസ്ഫോർമറിന് സമീപം …

ഭയം കാരണം ട്രെയിന്‍ കയറിപ്പോയ മദ്രസ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍; മദ്രസ അധ്യാപകനെ പൊലീസ് വിളിപ്പിച്ചു

കാസര്‍കോട്: പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദ്ദിക്കുമോയെന്ന ഭയം കാരണം ട്രെയിന്‍ കയറിപ്പോയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍. ഇന്ന് (ശനി) രാവിലെ കാണാതാവുകയും പിന്നീട് മംഗ്‌ളൂരുവില്‍ കാണപ്പെടുകയും ചെയ്ത ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 12 കാരിയുടെ ശരീരത്തിലാണ് അടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. വനിതാ പൊലീസ് നടത്തിയ പരിശോധനയിലാണ് കൈകളിലടക്കം വടി കൊണ്ട് അടിച്ച പാടുകള്‍ കണ്ടെത്തിയത്. പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം തന്നെ അധ്യാപകൻ അടിച്ചിരുന്നുവെന്നും ഇന്ന് വീണ്ടും ശിക്ഷിക്കുമോയെന്ന ഭയം …

ആശ്രമ കെട്ടിടത്തില്‍ നിന്ന് വീണ് യുവസന്യാസി മരിച്ചു; സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തില്‍ സന്യാസി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്‍ രസിക് ദുലാരി ശരണ്‍ എന്നപേരില്‍ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്.സംഭവം ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് ആശ്രമത്തിന്റെ നാലാം നിലയില്‍നിന്ന് താഴേക്കുവീണത്. ദേഹമാസകലം പരിക്കുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനായ ഇദ്ദേഹത്തിന്സാമൂഹികമാധ്യമങ്ങളില്‍ ഏറെഅനുയായികളുണ്ട്. അനിരുദ്ധ് കുമാര്‍ പാണ്ഡെ എന്ന ദീപക് ലോധി എന്നാണ് …

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുത്ത നടപടികളില്‍ ക്രമക്കേട്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍: കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍(കിന്‍ഫ്ര) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാവസായിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്ത നടപടികളില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ്.പരാതിയില്‍ കണ്ണൂര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടാന്നൂര്‍, കീഴല്ലൂര്‍, കോളാരി വില്ലേജുകളുടെ പരിധിയില്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമപരമായ രേഖകളില്ലാതെ സ്വകാര്യ …

വിവാഹം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് മാതാപിതാക്കള്‍; കോണ്‍സ്റ്റബിളായ പിതാവിനെ 18 കാരന്‍ വെടിവച്ചുകൊന്നു

ചണ്ഡീഗഢ്: കാമുകിയുമായുള്ള വിവാഹത്തിന് 21 വയസുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ പിതാവിനെ 18 കാരനായ മകന്‍ വെടിവച്ചുകൊലപ്പെടുത്തി. ചണ്ഡീഗഡ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ നിതിന്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അര്‍മാന്‍ (18)അറസ്റ്റിലായി. വെള്ളിയാഴ്ചയാണ് കൊല നടന്നത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് തലയ്ക്ക് വെടിയേറ്റ നിലയില്‍ നിതിന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് നാടന്‍തോക്കും പൊലീസ് കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയായ അര്‍മാന്‍ തന്റെ കാമുകിയുമായി ഉടന്‍ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും 21 വയസ് …

കോളിയടുക്കം ഗവ. യു പി സ്‌കൂള്‍ കലോത്സവം

കാസര്‍കോട്: കോളിയടുക്കം ഗവ. യുപി സ്‌കൂള്‍ കലോത്സവം ‘രംഗോത്സവ് -26 ‘ഗായകനും പ്രശസ്ത നാടക നടനുമായ ഉദയന്‍ കാടകം ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം രതി ബാലചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര്‍ പി കെ മധുസൂദനന്‍, എസ് എം സി ചെയര്‍മാന്‍ നസീര്‍ കോളിയടുക്കം ,എം പി ടി എ പ്രസിഡണ്ട് മിനി ശശിധരന്‍, സീനിയര്‍ അസിസ്റ്റന്റ് കെ രാധക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എ വിദ്യ, ഇന്ദു, കലോത്സവ കണ്‍വീനര്‍ ധന്യ അഭിലാഷ് സംസാരിച്ചു.

മദ്യപാനത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ചുങ്കം സ്വദേശി ആന്റണി വര്‍ഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലപ്പുഴ വട്ടയാല്‍ സ്വദേശി അഫ്‌സലി (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ കൊല നടന്നത്. ചുങ്കം പാലത്തിനു സമീപം ആന്റണി വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്സലും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിനിടെ ആന്റണി ഒരു കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്കെറിഞ്ഞു. ഇതില്‍ …

ബേക്കലില്‍ മദ്രസാ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയതല്ല; സംഭവത്തില്‍ വഴിത്തിരിവ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ 12 കാരിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ വന്‍ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും മദ്രസ അധ്യാപകനെ ഭയന്ന് ട്രെയിന്‍ കയറിപ്പോയതാണെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.ഇതോടെയാണ് പൊലീസിനും ബന്ധുക്കൾക്കും ശ്വാസം വീണത്.ഇന്ന് (ശനി) രാവിലെയോടെയാണ് നാടകീയ സംഭവത്തിന്റെ തുടക്കം. 6.45 മണിയോടെ പതിവുപോലെ മദ്രസയിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ മദ്രസയില്‍ എത്തിയില്ല. വിദ്യാർത്ഥിനി മദ്രസയിൽ എത്താത്ത കാര്യം അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. …

ഓണം ബംപര്‍ 30 കോടി ടിഎല്‍ 360615 എന്ന ടിക്കറ്റിന്; ആ ഭാഗ്യശാലി ആര്?

തിരുവനന്തപുരം: ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഓണം ബംപര്‍ TL 360615 എന്ന ടിക്കറ്റിന് ലഭിച്ചു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ മുത്തു ലോട്ടറി ഏജന്‍സി വഴി വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ക്രിസ്മസ് ബംപറിന്റെ ഒന്നാംസമ്മാനവും ഇതേ ഏജന്‍സി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആകെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ …

കെപി കുഞ്ഞിക്കണ്ണന്‍ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഡിസിസി ഓഫീസില്‍ നടന്നു

കാസര്‍കോട്: മുന്‍ എംഎല്‍എയും മുന്‍ ഡിഡിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഡിസിസി ഓഫീസില്‍ നടന്നു. ഡിസിസിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. എംഎല്‍എ സന്ദീപ് വാര്യര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഗീതാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എംസി പ്രഭാകരന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ബിപി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

3,4 റെയിൽപാതകൾ: നടപടികൾക്ക് വേഗത കൂട്ടി റെയിൽവേ മന്ത്രാലയം

കാസർകോട്: മംഗളൂരു-ഷൊർണൂർ ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന്,നാല് റെയിൽ പാത നിർമ്മിക്കാനുള്ള നടപടികൾക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം വേഗത വർധിപ്പിച്ചു.സംസ്ഥാനത്തെ മൂന്ന്,നാല് റെയിൽപാതകൾക്കുള്ള വിശദ പദ്ധതി രേഖ( ഡി പി ആർ ) വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തുന്നത്. ആറുമാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ശ്രമം. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിക്കാണ് ഡിപിആർ തയ്യാറാക്കാനുള്ള കരാർ നൽകിയിട്ടുള്ളത്.800 കിലോമീറ്ററിലധികമുള്ള മൂന്നും,നാലും പാതകൾ നിർമ്മിക്കുന്നതിനായുള്ള ഡിപി ആര്‍ – സർവ്വേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നേരത്തെ …

പയ്യന്നൂരില്‍ വന്‍ ലഹരി വേട്ട; 17 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ ലഹരി വേട്ട. 17കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശിയായ ദശരഥ് മണ്ഡലി (21) നെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നുച്ചക്ക് 11.30 മണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് വഴി എത്തിയ ട്രെയിനിലാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് ദശരഥ് മണ്ഡല്‍ പൊലീസിനു നല്‍കിയ മൊഴി.

കോടോം കോട്ടക്കുന്നില്‍ 215 ലിറ്റര്‍ വാഷും 10 ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടി; വീട്ടുടമസ്ഥനെതിരെ കേസ്

കാസര്‍കോട്: കോടോം പഞ്ചായത്തിലെ കോട്ടക്കുന്നില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ സൂക്ഷിച്ച 215 ലിറ്റര്‍ വാഷും 10 ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്‍ എം ബിജു(40)വിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെവി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് വാഷ് പിടികൂടിയത്. വാറ്റാന്‍ ഉപയോഗിച്ച സാധനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുന്ന സമയം പ്രതി ഉണ്ടായിരുന്നില്ല. കേസ് രേഖകളും തൊണ്ടി …

ബേക്കലില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; മംഗ്ളൂരുവില്‍ എത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മദ്രസയിലേയ്ക്ക് പോയ 12കാരിയെ കാറില്‍ എത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി. മംഗ്ളൂരുവില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേയ്ക്ക് പോയ പൊലീസും ബന്ധുക്കളും പെണ്‍കുട്ടിയെയും കൂട്ടി ബേക്കലിലേയ്ക്ക് തിരിച്ചു.ഇന്നു (ശനി) രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 6.45 മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു മദ്രസയിലേയ്ക്ക് തിരിച്ചത്. എന്നാല്‍ അവിടെ എത്തിയില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ കാണാതായെന്നു കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുക്കാനുള്ള …

ഞാണിക്കടവിലെ റിട്ട.പ്രധാന അദ്ധ്യാപിക എന്‍ കെ നിര്‍മ്മല അന്തരിച്ചു; സംസ്‌കാരം നാളെ

നീലേശ്വരം: പടന്നക്കാട് ഞാണിക്കടവിലെ റിട്ട. പ്രധാന അദ്ധ്യാപിക എന്‍ കെ നിര്‍മ്മല(61) അന്തരിച്ചു. ഭര്‍ത്താവ്: ടി. മനോഹരന്‍ (റിട്ട.സര്‍വ്വേ സൂപ്രണ്ട്). മക്കള്‍: മിഥുന്‍ മനോഹരന്‍(യുനൈറ്റഡ് സ്പിരിറ്റ്‌സ്, ഹസന്‍), ജിതിന്‍ മനോഹരന്‍ (ഫ്‌ളിപ്പ് കാര്‍ട്ട് പ്രോഡക്ട് ഡിസൈനര്‍, ബംഗളൂരു). മരുമകള്‍: റിന്‍സി(കണ്ണൂര്‍). സഹോദരങ്ങള്‍: എന്‍ കെരാജന്‍(കൃഷി), എന്‍ കെബാബു(അധ്യാപകന്‍, മാസ്റ്റര്‍ ട്രെയിനര്‍ കൈറ്റ് കാസര്‍കോട്), എന്‍ കെ ഷാജി(ഓട്ടോ ഡ്രൈവര്‍). സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണി സമുദായ ശ്മശാനം കൊട്രച്ചാല്‍.

എടിഎമ്മില്‍ നിന്ന് എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല; ഈ ഓഫര്‍ ഈ നാലുദിവസം മാത്രം

കൊച്ചി: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച തീരുമാനം ബാങ്കേഴ്‌സ് സമിതി സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. എടിഎമ്മില്‍ പണം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ചെയ്തു കഴിഞ്ഞു. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ സമരം നടക്കുന്ന ദിവസങ്ങളില്‍ എത്ര തവണ എടിഎമ്മിലൂടെ പണം പിന്‍വലിച്ചാലും ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. എടിഎം സേവനം പരിധിയില്ലാതെ ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം സേവനം ഉപയോഗിച്ചാലും ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ …

കെ.പി കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

കാസര്‍കോട്: മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായിരുന്ന കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മഹമൂദ് വട്ടയക്കാട് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അര്‍ജ്ജുന്‍, അര്‍ജുനന്‍ തായലങ്ങാടി, കുസുമം ചേനക്കോട്, എം ധര്‍മ്മധീര, സന്തോഷ് ക്രാസ്റ്റ, കെ.വി സുജാത, പി. വിദ്യ, എസ് പാര്‍വ്വതി, വി.കെ രാജു, സിയാദ്, വിജേഷ് സംസാരിച്ചു.