കല്‍പറ്റ നാരായണന്‍ സാഹിത്യ അക്കാദമി തലപ്പത്തേക്ക്, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം: കല്‍പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയര്‍മാനായി പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായും കെഎസ്എഫ്ഡിസി ചെയര്‍മാനായി നടന്‍ പ്രേംകുമാറിനേയും നിയമിക്കും. നിര്‍മ്മാതാവ് എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആയേക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രനെ പരിഗണിച്ചു. ആലപ്പി അഷറഫ് കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ ആവും. കേരള …

ടൈലറിംഗ് ജോലിക്കിടയില്‍ നെഞ്ചു വേദന; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: ടൈലറിംഗ് ജോലിക്കിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ട യുവാവ് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു. സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനും ബന്തിയോട് , വളച്ചാലിലെ പരേതനായ ബാബുവിന്റെ മകനുമായ സുധാകരന്‍ (47) ആണ് മരിച്ചത്. ബന്തിയോട് ടൗണിൽ ടൈലറായിരുന്നു. ഇന്നലെ ഉച്ചയോടെ ജോലിക്കിടയില്‍ സുധാകരന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഉടന്‍ ഉപ്പളയിലെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഇസിജി പരിശോധനയില്‍ കടുത്ത ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മംഗ്‌ളൂരുവിലേക്കുള്ള യാത്രാ മധ്യേ സുധാകരന്‍ …

എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീര്‍ത്തനയ്ക്ക് കുത്തേറ്റു; സംഭവം വടകര പൊലീസ് സ്റ്റേഷനില്‍

വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീര്‍ത്തനയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് സംഭവം. പങ്കാളി ബിനീഷാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് മാറ്റും. പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ പ്രതി ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ കീര്‍ത്തന ഇതിനിടയിലാണ് എം ഡി എം എ …

മംഗ്‌ളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തു; തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 5 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍, നാലുപേരെ തിരയുന്നു

കാസര്‍കോട്: മംഗ്‌ളൂരുവിൽ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പയ്യന്നൂർ, തൃക്കരിപ്പൂര്‍ സ്വദേശികളടക്കം അഞ്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. തൃക്കരിപ്പൂരിലെ മുഹമ്മദ് ഉവൈസ് (19), പയ്യന്നൂരിലെ രോഹന്‍ രനൂഷ്(19), കണ്ണൂരിലെ നഷീദ് അമീര്‍ (19), പയ്യന്നൂര്‍, എട്ടിക്കുളത്തെ എം പി റൈഹാന്‍ (19), കോഴിക്കോട്ടെ മുഹമ്മദ് ആദില്‍ (19) എന്നിവരെയാണ് പാണ്ഡേശ്വരം പൊലീസ് പിടികൂടിയത്.കൂട്ടുപ്രതികളായ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. തൃശൂര്‍, ചാവക്കാട് സ്വദേശിയും മംഗ്‌ളൂരു, പാണ്ഡേശ്വരത്തെ കോളേജ് വിദ്യാര്‍ത്ഥിയുമായ അമീര്‍ അലിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത …

ഗതാഗത നിയന്ത്രണം

കാസർകോട് : കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാന പാതയില്‍ എം.ജി റോഡ് മുതല്‍ ചന്ദ്രഗിരി പാലം വരെയും, ബേക്കല്‍ പാലം മുതല്‍ ബേക്കല്‍ ജങ്ഷന്‍ വരെയും പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ റോഡ് ഭാഗികമായി അടച്ചിടും. വലിയ വാഹനങ്ങള്‍ ദേശീയപാത വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

28 നു പുലർച്ചെ 2.30 വരെ കേരള തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത ; റെഡ് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് 26/09/2026 പുലർച്ചെ 02.30 മുതൽ 28/09/2026 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. പ്രത്യേക ജാഗ്രത …

ചോദ്യങ്ങള്‍ വേണം, മാധ്യമവിചാരണ വേണ്ട

ജെയിംസ് കൂടല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു: മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുള്ള വേദി എപ്പോഴാണ് മാധ്യമവിചാരണയുടെ അരങ്ങായി മാറിയത്? സര്‍ക്കാരിനോട് കഠിനമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. മറുപടിയില്‍ വ്യക്തതയില്ലെങ്കില്‍ വീണ്ടും ചോദിക്കണം. വൈരുധ്യമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കാന്‍ പോലും അവസരം നല്‍കാതെ ഇടപെടലുകളും ബഹളവും തുടരുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവരം വഴിയില്‍ നഷ്ടപ്പെടുന്നു. പത്രസമ്മേളനങ്ങളിലെ ഈ അലങ്കോലം ഒഴിവാക്കണം. ഓരോ മുഖ്യമന്ത്രിക്കും ഓരോ ശൈലിയുണ്ട്. കെ. …

‘ഇ-ചെല്ലാന്‍’ എന്ന തരത്തില്‍ വ്യാജ എസ്.എം.എസിനെ സൂക്ഷിക്കുക; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും, ഫോണ്‍ ഹാക്കാകും

തിരുവനന്തപുരം: വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുകളും സജീവമായി. യഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം കൈക്കലാക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. എസ് എം എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ …

മഞ്ചേശ്വരത്ത് ഒരേ ദിവസം രണ്ട് സ്‌കൂട്ടര്‍ മോഷണം; മൂന്നാം ഊഴത്തിന് എത്തിയ മോഷ്ടാവ് പിടിയില്‍

കാസര്‍കോട്: മഞ്ചശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു ഒരേ ദിവസം രണ്ട് സ്‌കൂട്ടറുകള്‍ മോഷ്ടിച്ചു കൊണ്ടു പോയ യുവാവ് അറസ്റ്റില്‍. തലപ്പാടി സ്വദേശി സുനിലി(32)നെയാണ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശബരികൃഷ്ണന്‍, അര്‍ജുന്‍അരവിന്ദന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇയാള്‍ മോഷണത്തിന് എത്തിയ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യാവറിലെ അബ്ദുല്‍ സുലൈമാന്‍ ഖാദറിന്റെ സ്‌കൂട്ടര്‍ സെപ്തംബര്‍ 20ന് ഉച്ചക്ക് 12 മണിയോടെ പൊസോട്ടു നിന്നാണ് മോഷണം പോയത്. …

അമ്പലത്തറ, വെള്ളമുണ്ടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, വെള്ളമുണ്ടയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. രാഘവന്‍ നായര്‍ (70), ഭാര്യ ഇന്ദിര (65), അയല്‍വാസിയായ യദു(30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ 25കാരനെ നാട്ടുകാര്‍ പിടികൂടിപൊലീസിന് കൈമാറി. ഇന്ന് (ശനി) രാവിലെ ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. രാഘവന്‍ നായരുടെ വീട്ടുവളപ്പില്‍ കയറിയാണ് അക്രമം നടത്തിയത്. ആദ്യം രാഘവന്‍ നായര്‍ക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഭാര്യ ഇന്ദിര ഓടിയെത്തിയപ്പോള്‍ …

തൃക്കരിപ്പൂരിൽ ബൈക്ക് കവർച്ച: അതിഥിത്തൊഴിലാളി പിടിയിൽ

തൃക്കരിപ്പൂർ: മോഷ്ടിച്ചബൈക്കിന്റെ താക്കോൽ ഉപയോഗിച്ചു മറ്റൊരു ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി. പിന്നീട് ചന്തേര പൊലീസിന് കൈമാറി. കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെ വൾവക്കാട്ടും ഉടുമ്പുന്തലയിലുമാണ് ബൈക്ക് മോഷണശ്രമം നടന്നത്. ആയിറ്റിയിലെ കെ.ചന്ദ്രൻ്റെ ബൈക്കാണു മോഷണം പോയത്. വൾവക്കാട്ട് റോഡരികിൽ ബൈക്ക് നിർത്തിയിട്ട ശേഷം തൊട്ടടുത്ത പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കു ഭക്ഷണം കൊടുത്തു തിരിച്ചുവരുന്നതിനിടെയാണു ബൈക്ക് കാണാതായത്. താക്കോൽ ബൈക്കിൽത്തന്നെ വച്ചായിരുന്നു പോയത്. അതിനാൽ കള്ളന് മോഷണം എളുപ്പമാക്കി. പിന്നീട് ഉടുമ്പുന്തല പുനത്തിൽ പ്രദേശത്തു നിർത്തിയിട്ട …

നവമാധ്യമങ്ങള്‍ വഴി ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചു; പരക്കെ പ്രതിഷേധം, സുഭാഷ് തന്ത്രി പൊലീസ് കസ്റ്റഡിയില്‍

മൂവാറ്റുപുഴ: നവമാധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവനെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴ കല്ലൂര്‍ പേരാമംഗലം നാഗരാജ ക്ഷേത്രം ട്രസ്റ്റ് തന്ത്രി കെ.വി. സുഭാഷിനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കല്ലൂരിലെ ക്ഷേത്രവളപ്പില്‍ നിന്ന് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കല്ലൂര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, എസ്.ഐ. എസ്. കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടര്‍നടപടികള്‍ക്കായി എറണാകുളം സൈബര്‍ പൊലീസിന് കൈമാറി. സുഭാഷ് തന്ത്രിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കോട്ടയം …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾക്കുമായി 7 ദിവസത്തെ കരാർ പദ്ധതി ഇറാൻ മുന്നോട്ടുവെച്ചു. എന്നാൽ യു.എസ് ഉപരോധങ്ങളും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ആശങ്ക നിലനിൽക്കുന്നു. ഐക്യരാഷ്ട്രസഭാ വേദിയിൽ യു.എസ് നിലപാടുകൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശക്തമായി പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പല രാജ്യ പ്രതിനിധികളും സഭ ബഹിഷ്കരിക്കുകയും പുറത്ത് വൻ പ്രതിഷേധം നടക്കുകയും ചെയ്തു. ​പ്രമുഖ ആഗോള നയതന്ത്ര ചർച്ചകൾക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി …

വീട്ടിലെ നോട്ടുകെട്ടുകളും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ച് റീലുകള്‍ പോസ്റ്റ് ചെയ്തു; മോഷ്ടാവും ഇത് കണ്ടു, യൂട്യൂബറുടെ വീട്ടില്‍ നിന്ന് മോഷണം പോയത് 118 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍കവര്‍ച്ച. തമിഴ്നാട് നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. നടന്നത്. വീട്ടിലുണ്ടായിരുന്ന 118 പവന്‍ സ്വര്‍ണം മോഷ്ടാവ് കവർന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും നോട്ടുകെട്ടുകളുമായി പൂജാമുറിയില്‍ ഇരിക്കുന്ന റീല്‍ കഴിഞ്ഞ ദിവസമാണ് മധുമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുടുംബത്തിന്റെ സമ്പാദ്യം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോക്ക് താഴെ നിരവധി പേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും …