മദ്യപാനത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ചുങ്കം സ്വദേശി ആന്റണി വര്‍ഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലപ്പുഴ വട്ടയാല്‍ സ്വദേശി അഫ്‌സലി (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ കൊല നടന്നത്. ചുങ്കം പാലത്തിനു സമീപം ആന്റണി വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്സലും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിനിടെ ആന്റണി ഒരു കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്കെറിഞ്ഞു. ഇതില്‍ പ്രകോപിതനായ അഫ്സല്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആന്റണിയുടെ അടിവയറില്‍ കുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നാണ് മരണമെന്നാണ് വിവരം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page