കാസര്‍കോട്: കോളിയടുക്കം ഗവ. യുപി സ്‌കൂള്‍ കലോത്സവം ‘രംഗോത്സവ് -26 ‘ഗായകനും പ്രശസ്ത നാടക നടനുമായ ഉദയന്‍ കാടകം ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം രതി ബാലചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര്‍ പി കെ മധുസൂദനന്‍, എസ് എം സി ചെയര്‍മാന്‍ നസീര്‍ കോളിയടുക്കം ,എം പി ടി എ പ്രസിഡണ്ട് മിനി ശശിധരന്‍, സീനിയര്‍ അസിസ്റ്റന്റ് കെ രാധക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എ വിദ്യ, ഇന്ദു, കലോത്സവ കണ്‍വീനര്‍ ധന്യ അഭിലാഷ് സംസാരിച്ചു.







