കാസര്‍കോട്: മുന്‍ എംഎല്‍എയും മുന്‍ ഡിഡിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഡിസിസി ഓഫീസില്‍ നടന്നു. ഡിസിസിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. എംഎല്‍എ സന്ദീപ് വാര്യര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഗീതാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എംസി പ്രഭാകരന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ബിപി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.







