കാസര്‍കോട്: മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായിരുന്ന കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മഹമൂദ് വട്ടയക്കാട് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അര്‍ജ്ജുന്‍, അര്‍ജുനന്‍ തായലങ്ങാടി, കുസുമം ചേനക്കോട്, എം ധര്‍മ്മധീര, സന്തോഷ് ക്രാസ്റ്റ, കെ.വി സുജാത, പി. വിദ്യ, എസ് പാര്‍വ്വതി, വി.കെ രാജു, സിയാദ്, വിജേഷ് സംസാരിച്ചു.







