എടിഎമ്മില്‍ നിന്ന് എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല; ഈ ഓഫര്‍ ഈ നാലുദിവസം മാത്രം

കൊച്ചി: പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച തീരുമാനം ബാങ്കേഴ്‌സ് സമിതി സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. എടിഎമ്മില്‍ പണം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ചെയ്തു കഴിഞ്ഞു. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ സമരം നടക്കുന്ന ദിവസങ്ങളില്‍ എത്ര തവണ എടിഎമ്മിലൂടെ പണം പിന്‍വലിച്ചാലും ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. എടിഎം സേവനം പരിധിയില്ലാതെ ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം സേവനം ഉപയോഗിച്ചാലും ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ സേവനങ്ങളെ സമരം ബാധിക്കില്ല. ഒക്ടോബര്‍ 1 ന് ബാങ്കുകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും 2 ന് പൊതുഅവധിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page