പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ ലഹരി വേട്ട. 17കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശിയായ ദശരഥ് മണ്ഡലി (21) നെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നുച്ചക്ക് 11.30 മണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് വഴി എത്തിയ ട്രെയിനിലാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് ദശരഥ് മണ്ഡല്‍ പൊലീസിനു നല്‍കിയ മൊഴി.







