ആശ്രമ കെട്ടിടത്തില്‍ നിന്ന് വീണ് യുവസന്യാസി മരിച്ചു; സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തില്‍ സന്യാസി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്‍ രസിക് ദുലാരി ശരണ്‍ എന്നപേരില്‍ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്.സംഭവം ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് ആശ്രമത്തിന്റെ നാലാം നിലയില്‍നിന്ന് താഴേക്കുവീണത്. ദേഹമാസകലം പരിക്കുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനായ ഇദ്ദേഹത്തിന്സാമൂഹികമാധ്യമങ്ങളില്‍ ഏറെഅനുയായികളുണ്ട്. അനിരുദ്ധ് കുമാര്‍ പാണ്ഡെ എന്ന ദീപക് ലോധി എന്നാണ് പ്രേമാനന്ദ് മഹാരാജിന്റെയഥാര്‍ഥ പേര്. പിന്നീട് സന്യാസത്തിലെത്തിയപ്പോള്‍ പ്രേമാനന്ദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ‘ശ്രീ ഹിറ്റ് രാധാ കേളി കുഞ്ച്’ ആശ്രമത്തിലെ ദിനചര്യയായ ‘സത്സംഗമത്തില്‍’ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും നൂറുകണക്കിന് ഭക്തര്‍ ദിവസവും എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page