വിവാദങ്ങൾ വിട്ടൊഴിയാതെ കുമ്പള മർച്ചൻസ് അസോ.; അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വ്യാപാരിയെ പുറത്താക്കി
കുമ്പള: അംഗങ്ങളുടെ വ്യാപാര പുരോഗതിയും വ്യാപാര മേഖലയിലെ പുതിയ പ്രവണതകളും പരസ്പരം കൈമാറാനും അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും ഏർപ്പെടുത്തിയ കുമ്പള മർച്ചൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു വ്യാപാരിയെ ഇന്നലെ നീക്കം ചെയ്തതു വ്യാപാരികളിലും നാട്ടുകാരിലും വിവാദത്തിന് വഴിവച്ചു. കുമ്പള ബസ് സ്റ്റാൻഡ് പ്രശ്നത്തിൽ വ്യാപാരി സംഘടനയും പോഷക സംഘടനകളും വ്യാപാര – ജനകീയ താല്പര്യങ്ങൾ എടുത്ത് കാട്ടി നടത്തിയ പ്രക്ഷോഭങ്ങൾ ചീറ്റി പ്പോയതിന്റെ ജാള്യതയിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ ആണ് വിവാദങ്ങളുടെ തോഴനെന്നു പ്രശസ്തമായ …