ഇന്റര്‍നെറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തെരയുന്നവര്‍ ജാഗ്രത; നടപടി ശക്തമാക്കി പൊലീസ്, ജില്ലയില്‍ എട്ട് പേര്‍ പിടിയില്‍

കാസര്‍കോട്: ഇന്റര്‍നെറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തെരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ അറസ്റ്റിലായി. ഏതാനും ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് മഞ്ചേശ്വരം പൊലീസ് 18കാരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഉദ്യാവര്‍, കെ.ജെഎം റോഡ് സ്വദേശിയാണ് അറസ്റ്റിലായത്. ഇായളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മഡിയനില്‍ ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ റെയ്ഡില്‍ 26കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റിലായി. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലായത്. ബേക്കല്‍, മൗവ്വലില്‍ ആലപ്പുഴ സ്വദേശിയായ 47കാരൻ സമാനരീതിയില്‍ ബേക്കല്‍ പൊലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്ന് ഫോണും പിടികൂടി.
വെള്ളരിക്കുണ്ട് പൊലീസ് മാലോം, അതിരുമാവില്‍ നടത്തിയ പരിശോധനയില്‍ 25കാരന്‍ പിടിയിലായി. കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പുത്തിഗെ, ഉജംപദവില്‍ 28കാരനും പെര്‍ണയില്‍ 44 കാരനുമാണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് കാഞ്ഞങ്ങാട് മീന്‍ മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ പരിശോധനയില്‍ മാങ്ങാടു സ്വദേശിയും കുടുങ്ങി. കാസര്‍കോട് ടൗണ്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page