കാസര്‍കോട്: പൊയ്‌നാച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണന്‍ (32) ആണ് മരിച്ചത്.
ഇന്ന് (ചൊവ്വ) ഉച്ചക്കാണ് പൊയിനാച്ചിയിലെ സ്വന്തം ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊയിനാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജന്‍സി നടത്തി വരികയായിരുന്നു.
ഹരികൃഷ്ണനെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. ഇന്നു രാവിലെയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഹരികൃഷ്ണനെ ഓഫീസിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതായുള്ള വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തേക്ക് പോയിട്ടുണ്ട്.
പറമ്പ, കോലാംകുന്നിലെ ജനാര്‍ദ്ദനന്‍നായർ-രമ ദമ്പതികളുടെ മകനാണ് ഹരികൃഷ്ണന്‍. സഹോദരന്‍: രവികുമാര്‍.







