കാസര്‍കോട്: കൊല്ലം സ്വദേശിനിയായ 16 കാരിയെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ എത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വ്‌ലോഗര്‍ക്കെതിരെ ടൗണ്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമക്കാരനായ 36 കാരനെതിരെയാണ് കേസെടുത്തത്. പരാതിക്കാരിയായ പെണ്‍കുട്ടി മംഗ്‌ളൂരുവിലെ ഒരു ജിമ്മില്‍ വച്ചാണ് വ്ലോഗറെ പരിചയപ്പെട്ടതെന്നു പറയുന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. അതിനു ശേഷം പെൺകുട്ടിയെ കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തി ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.







