മുന്നാട്ടെ സിപിഎം നേതാവ് ടി മോഹനന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

കാസര്‍കോട്: മുന്നാട്ടെ സിപിഎം നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
സിപിഎം പള്ളത്തിങ്കാല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ജയപുരത്തെ ടി മോഹനന്‍ ആണ് മരിച്ചത്. മൃതദേഹം 3.30മുതല്‍ പള്ളത്തിങ്കാല്‍ ഭഗത് സിങ് ലൈബ്രറി പരിസരത്തും തുടര്‍ന്ന് 4 മുതല്‍ മുന്നാട് അഴിക്കോടന്‍ ഗ്രന്ഥാലയം പരിസരത്തും പൊതു ദര്‍ശനത്തിന് വെക്കും. ശേഷം ജയപുരത്തെ വീട്ടില്‍ എത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ വീട്ടു പരിസരത്ത് നടക്കും. പരേതനായ കരിച്ചേരി മുത്തു നായരുടെയും ടി മാധവിയമ്മയുടെയും മകനാണ്. ഭാര്യ:പുഷ്പലത. മക്കള്‍ : രേഷ്മ(വെള്ളക്കോട്),
ശ്രീരാഗ് (യുഎഇ). മരുമകന്‍: അനൂപ് എന്‍ വെള്ളാക്കോട്. സഹോദരങ്ങള്‍: ടി കാര്‍ത്തിയായനി പാടി, ടി സരോജിനി ജയപുരം, ടി രാധാമണി, ടി ചന്ദ്രന്‍, ശോഭന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page