പ്രസവ പരിചരണത്തിനെത്തി യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്; സുലൈഖ റാസിയ അറസ്റ്റില്‍

കാസര്‍കോട്: പ്രസവിച്ചു കിടക്കുന്ന യുവതിയുടെ പരിചരണത്തിനെത്തി, യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് പ്രതിയായ 25കാരിയെ അറസ്റ്റു ചെയ്തു. കര്‍ണ്ണാടക സ്വദേശിനി സുലൈഖ റാസിയ ആണ് അറസ്റ്റിലായത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 27കാരിയാണ് പരാതിക്കാരി. യുവതിയുടെ രണ്ടാമത്തെ പ്രസവ പരിചരണത്തിനാണ് സുലൈഖ എത്തിയത്. സെപ്തംബര്‍ ഏഴിനും 20നും ഇടയിലുള്ള ദിവസങ്ങളില്‍ പരിചരണത്തിന്റെ മറവില്‍ യുവതിയുടെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി പലര്‍ക്കും വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. …

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം: ശാഖാതലങ്ങളിലേക്ക് നേതൃപര്യടനം

കാസർകോട്: ഒക്ടോബർ 10ന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ശാഖാതലങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വടക്കൻ, മധ്യ, തെക്കൻ മേഖലകളിൽ ജില്ലാ നേതൃപര്യടനം നടത്തി .സമ്മേളന പ്രവർത്തനങ്ങൾ ശാഖാതലത്തിൽ സജീവമാക്കുക,എല്ലാ ശാഖകളുടെയും പങ്കാളിത്തം ഉറപ്പാക്കുക, യൂണിറ്റി റാലിയിലും ഗ്രാൻഡ് അസംബ്ലിയിലും പരമാവധി പ്രവർത്തകരെ അണിനിരത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പര്യടനം. മേഖലാ ഭാരവാഹികൾ, ശാഖാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സമ്മേളന ചുമതലക്കാർ എന്നിവരുമായി നേതൃത്വം സംവദിച്ചു.വടക്കൻ മേഖലാ പര്യടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര …

വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ല സമ്മേളനം; നീലേശ്വരത്തു സിനിമ ഗാനാലാപന മത്സരം നടത്തി

നീലേശ്വരം : വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജല്ല സമ്മേളനം26, 27, 28 തിയ്യതികളില്‍ ചെറുവത്തൂരില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചരണത്തോടനുബന്ധിച്ചു നീലേശ്വരം ഏരിയ കമ്മറ്റി നീലേശ്വരം ബസ്സ്റ്റാന്റ് പരിസരത്ത് മലയാള സിനിമ ട്രാക്ക് ഗാനാലാപന മത്സരം സംഘടിപ്പിച്ചു. സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സമിതി ഏരിയ പ്രസിഡന്റ് രാജന്‍ മണിയറ അധ്യക്ഷത വഹിച്ചു. ഉദയന്‍ പാലായി, ജില്ല സെക്രട്ടറി ശോഭ ബാലന്‍, പ്രസിഡന്റ് പി.കെ. ഗോപാലന്‍, നേതാക്കളായ എം മാധവന്‍, ടി സത്യന്‍, ടി. ജനാര്‍ദ്ദനന്‍, …

ബദിയഡുക്കയില്‍ ബിഎസ്എന്‍എല്‍ ടവറില്‍ കയറി നാരമ്പാടി സ്വദേശിയുടെ ആത്മഹത്യാഭീഷണി; അനുനയിപ്പിക്കാന്‍ ശ്രമിച്ച് പൊലീസും ഫയര്‍ഫോഴ്‌സും

കാസര്‍കോട് ബദിയഡുക്ക ടൗണില്‍ ബിവറേജ് ഷോപ്പിന് സമീപത്തെ ബിഎസ്എന്‍എല്‍ ടവറില്‍ കയറി നാരമ്പാടി സ്വദേശിയുടെ ആത്മഹത്യാഭീഷണി. നേരത്തെ ബദിയഡുക്കയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന മോഹന്‍ദാസാണ് ടവറില്‍ കയറിയത്. ഇന്ന് (ചൊവ്വ) രാവിലെ എട്ടര മണിയോടെയാണ് മോഹന്‍ദാസ് ടവറില്‍ കയറിയത്. സംഭവം കണ്ട് ആള്‍ക്കാര്‍ കൂടി തുടങ്ങിയതോടെ മോഹന്‍ദാസ് കൂടുതല്‍ ഉയരത്തിലേക്ക് കയറുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. എന്നാല്‍ ഉയരത്തില്‍ നിന്ന് വിളിച്ചു പറയുന്നതിനാല്‍ ആവശ്യങ്ങള്‍ എന്താണെന്നു വ്യക്തമല്ല. ആരെങ്കിലും ടവറിലേക്ക് കയറിയാല്‍ പെട്രോള്‍ ഒഴിച്ചു തീ …

വിവാദങ്ങൾ വിട്ടൊഴിയാതെ കുമ്പള മർച്ചൻസ് അസോ.; അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വ്യാപാരിയെ പുറത്താക്കി

കുമ്പള: അംഗങ്ങളുടെ വ്യാപാര പുരോഗതിയും വ്യാപാര മേഖലയിലെ പുതിയ പ്രവണതകളും പരസ്പരം കൈമാറാനും അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും ഏർപ്പെടുത്തിയ കുമ്പള മർച്ചൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു വ്യാപാരിയെ ഇന്നലെ നീക്കം ചെയ്തതു വ്യാപാരികളിലും നാട്ടുകാരിലും വിവാദത്തിന് വഴിവച്ചു. കുമ്പള ബസ് സ്റ്റാൻഡ് പ്രശ്നത്തിൽ വ്യാപാരി സംഘടനയും പോഷക സംഘടനകളും വ്യാപാര – ജനകീയ താല്പര്യങ്ങൾ എടുത്ത് കാട്ടി നടത്തിയ പ്രക്ഷോഭങ്ങൾ ചീറ്റി പ്പോയതിന്റെ ജാള്യതയിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ ആണ് വിവാദങ്ങളുടെ തോഴനെന്നു പ്രശസ്തമായ …

ജില്ലാ പവർ ലിഫ്റ്റിങ് സീനിയർ വിഭാഗം ഗോൾഡ് മെഡൽ ജിതിന വിജയന്

കാഞ്ഞങ്ങാട്: ജില്ലാ പവർ ലിഫ്റ്റിങ് സീനിയർ വിഭാഗം ഗോൾഡ് മെഡൽപാക്കം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ജിതിന വിജയൻ കരസ്ഥമാക്കി.അടുത്ത നടക്കാൻ പോകുന്ന 68-മതു കേരള സ്റ്റേറ്റ് പവർ ലിസ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോടിനു വേണ്ടി സീനിയർ വിഭാഗത്തിൽ ജിതിന പങ്കെടുക്കും. ചേറ്റു കുണ്ട്‌, കീക്കാൻ സ്വദേശിനി യാണ്. അച്ഛൻ: കെ. വിജയൻ. അമ്മ: പ്രീതി വിജയൻ.

ഇന്നത്തെ പ്രധാന വാർത്തകൾ

​​ ​പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.​ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ സൈനിക ശേഷി തകർക്കാൻ ലക്ഷ്യമിട്ട് മേഖലയിൽ യു.എസ് ആക്രമണം തുടരുന്നു. ​പശ്ചിമേഷ്യയിലെ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഇറാനും തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ​തർക്കങ്ങൾ പരിഹരിച്ച് സമാധാനപരമായ ചർച്ചകൾക്ക് സാധ്യത തെളിയണമെന്ന് യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ​സൗദിക്ക് നേരെ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ​റിയാദ് വിമാനത്താവളത്തെയും സൗദിയിലെ പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ …

കുടുംബ തർക്കം; ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു

പാലക്കാട്:∙ പിട്ടുപ്പീടികയിൽ  ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു. എത്തന്നൂർ പിട്ടുപ്പീടിക തെക്കേവീട്ടിൽ മണികണ്ഠന്റെ ഭാര്യ അനുപ്രിയ(31) ആണ് കൊല്ലപ്പെട്ടത്.  തിങ്കളാഴ്ച ഉച്ചയോടെ പിട്ടുപ്പീടികയിലെ വാടക വീട്ടിൽവച്ചാണ് സംഭവം. കൊലയ്ക്ക് ശേഷം വീട്ടിൽ തന്നെ ഇരുന്ന  മണികണ്ഠനെ പുതനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ ചൊല്ലി ദിവസങ്ങളായി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കു രൂക്ഷമായതിനെ തുടർന്നു മണികണ്ഠൻ ഷാൾ ഉപയോഗിച്ചു അനുപ്രിയയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ കൊല്ലപ്പെട്ട വിവരം  പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത് മണികണ്ഠൻ തന്നെയായിരുന്നു.  ബന്ധുക്കൾ …