മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പോണ്‍സര്‍ ചെയ്യുന്നത് അജ്ഞാത അവതാരങ്ങള്‍: കെ.സുരേന്ദ്രന്‍

കാസര്‍കോട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പോണ്‍സര്‍ ചെയ്യുന്നത് അജ്ഞാത അവതാരങ്ങളാണെന്നു ബിജെപി ദേശീയ സെക്രട്ടറി
കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ആരാണ് ഇത്രയും സ്‌നേഹമുള്ള സുഹൃത്തുക്കളെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യുഡിഎഫ് 10 കൊല്ലം അധികാരത്തില്‍ ഇല്ലാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഈ ആക്രാന്തമെന്നും കെ. സുരേന്ദ്രന്‍ കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പിണറായി വിജയന്‍ 10 കൊല്ലം കൊണ്ട് ചെയ്തത് മൂന്നു മാസം കൊണ്ട് മറി കടക്കാനാണ് വി.ഡി സതീശനും സംഘവും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരുവനന്തപുരം-കരിപ്പൂര്‍ ചാര്‍ട്ടഡ് ഫ്‌ളൈറ്റ് ആരാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നു ജനങ്ങള്‍ക്ക് അറിയണം. മന്ത്രി കെ എം ഷാജി സര്‍ക്കാര്‍ കാര്‍ ഒഴിവാക്കി ആഡംബര കാര്‍ ഉപയോഗിക്കുന്നു. ആഭ്യന്തര മന്ത്രിയെയും കായിക മന്ത്രിയെയുമെല്ലാം ആളുകള്‍ വിദേശത്തേക്ക് ടൂര്‍ കൊണ്ടു പോവുകയാണ്. മന്ത്രിമാരോടൊക്കെ എന്താണ് ആളുകള്‍ക്ക് ഇത്രയും സ്‌നേഹമെന്നു മനസ്സിലാകുന്നില്ല-സുരേന്ദ്രന്‍ പറഞ്ഞു. എക്‌സലോജിക് കേസില്‍ പിണറായി വിജയനെയും കുടുംബത്തെയും രക്ഷിക്കാനാണ് വി.ഡി സതീശന്‍ ശ്രമിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിടാന്‍ 15 ദിവസം വൈകിപ്പിച്ചത് പരസ്പര സഹകരണത്തിന്റെ ഭാഗമാണെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page