ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ചു

കാസര്‍കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. നീലേശ്വരം, മടിക്കൈ കാലിച്ചാംപ്പൊതി, കണ്ണിപ്പാറ കുണ്ടുകരയിലെ കെ പ്രദീപന്‍ (42) ആണ് മരിച്ചത്. ഇന്നലെ(തിങ്കള്‍) രാത്രി വീട്ടില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ്. ചോയ്യമ്പു-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രഭാകരന്‍, ശൈലജ, റീന, പ്രമോദ് (ഓട്ടോഡ്രൈവര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page