അനന്തപുരം മലിനീകരണം: വിവാദ ഫാക്ടറിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍; കേസ് രജിസ്റ്റര്‍ ചെയ്തു

അനന്തപുരം(കുമ്പള): പരിസ്ഥിതി മലിനീകരണ – ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന അനന്തപുരം വ്യവസായ പാര്‍ക്കിലെ വിവാദ ഫാക്ടറിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഫാക്ടറിയില്‍ നിന്നൊഴുകുന്ന മാലിന്യം മൂലം കുടിവെള്ളം മലിനമാവുന്നെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഫാക്ടറി അടച്ചിടാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഫാക്ടറിയുടെ ഇപ്പോഴത്തെ നിലയിലുള്ള പ്രവര്‍ത്തനം പരിസര പ്രദേശങ്ങളിലെ കുടിവെള്ളത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന എസ്ഡിപിഐ കുമ്പള യൂണിറ്റിന്റെ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കുമ്പള അനന്തപുരം ഓയില്‍ ഫാക്ടറിയില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് നാട്ടുകാരെ അസ്വസ്ഥമാക്കുന്നത്. കുട്ടികളടക്കമുള്ളവര്‍ക്ക് ഛര്‍ദ്ദിയും ചുമയും, വയറിളക്കവും ശ്വാസ തടസ്സവും അനുഭവപ്പെട്ട് തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി ഫാക്ടറിക്കെതിരെ രംഗത്ത് വരുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കുകയും, സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫാക്ടറികളിലെ മലിനജലം(രാസമാലിന്യം)പരിസരത്തുള്ള വീടുകളുടെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതായുള്ള പരാതിയും ജില്ലാ കലക്ടര്‍ക്ക് ലഭിച്ചത്തോടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി പൂട്ടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
അനന്തപുരം വ്യവസായ മേഖലയില്‍ നിന്നുള്ള രൂക്ഷമായ വായു മലിനീകരണവും, അസഹനീയമായ ദുര്‍ഗന്ധവും മൂലം പ്രദേശവാസികള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ശക്തമായ നടപടി എസ്ഡിപിഐ ദേശീയ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page