ബോവിക്കാനം: എരിഞ്ഞിപ്പുഴ കാമലോന്‍ തറവാട് കുടുംബ സംഗമം കെ നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് കെ ഗോപാലന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് മെമ്പര്‍ ടി രാജീവ് നാഥ്, കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം മാനേജിംഗ് ട്രസ്റ്റി ഗോപിനാഥന്‍ നായര്‍ പ്രസംഗിച്ചു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ തറവാടു കാരണവര്‍ കെ രാഘവന്‍ നായര്‍, കെ നാരായണന്‍ നായര്‍ പാക്കം, കാര്‍ത്യായനി അമ്മ, ജാനകിയ അമ്മ, പാര്‍വ്വതി അമ്മ, നാരായണന്‍ നായര്‍, സാവിത്രി അമ്മ എന്നിവരെ ആദരിച്ചു. കെ കരുണാകരന്‍ നമ്പ്യാര്‍ പ്രഭാഷണം നടത്തി. ബലരാമന്‍ നമ്പ്യാര്‍ സ്വാഗതവും വിജയകുമാര്‍ നന്ദിയും പറഞ്ഞു. കലാപരിപാടികളുമുണ്ടായിരുന്നു.







