തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവി രവതചന്ദ്രശേഖറിനു നിര്‍ദ്ദേശം നല്‍കി. ഇന്ന് (ചൊവ്വ) രാവിലെ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. പിണറായി വിജയനൊപ്പം മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസ്, മകള്‍ വീണ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കും. ഇ.ഡി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണമായിരിക്കും നടക്കുക. ഇതിന് ശേഷമായിരിക്കും കേസെടുത്തു വിശദമായ അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.








