വാഷിംഗ്ടണ്‍: ഇറാനിയന്‍ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം നാളെ മുതല്‍ ഭാഗികമായി നിലച്ചേക്കുമെന്നു ആശങ്ക ഉയരുന്നു.
ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്കു ഏതെങ്കിലും തരത്തില്‍ സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്കു നിലവിലുള്ള ഉപരോധത്തിനു പുറമെ അതേ തരത്തില്‍ അനുബന്ധ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രമ്പിന്റെ ഭീഷണിയെത്തുടര്‍ന്നാണിത്. ഇറാനെ കീഴ്‌പ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇറാനിയന്‍ വിമാനക്കമ്പനികള്‍ ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യുന്ന വിമാനക്കമ്പനികള്‍, ഇറാനിയന്‍ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍, ഇറാന്‍ വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വിദേശ വിമാനത്താവളങ്ങള്‍, ഇറാന്‍ വിമാനങ്ങളുടെ ടിക്കറ്റ് കമ്പനികള്‍, ഇന്ധന വിതരണക്കാര്‍, അനുബന്ധ സേവനങ്ങള്‍ നല്‍കുന്നവര്‍ എന്നിവരും അവ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കുമാണ് അമേരിക്ക ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.








