കണ്ണൂര്‍: കൊട്ടിയൂര്‍ ദേവസ്വത്തിന്റെ പ്രധാന ക്ഷേത്രമായ അക്കരെ കൊട്ടിയൂര്‍ മഹാശിവക്ഷേത്രത്തില്‍ കടന്ന് അനധികൃതമായി ഫോട്ടോകള്‍ എടുത്തു പ്രചരിപ്പിച്ചതായി പരാതി. തിരുവനന്തപുരം, ബാലരാമപുരം, പ്ലാവിലയിലെ ബാലമുരളിക്കെതിരെയാണ് കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.നാരായണന്‍ നായര്‍ കേളകം പൊലീസില്‍ പരാതി നല്‍കിയത്. വൈശാഖ മഹോത്സവ സമയത്ത് മാത്രം പ്രവേശനമുള്ള സ്ഥലമാണ് അക്കരെ സന്നിധാനം. അവിടെ അനധികൃതമായി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.








