സമസ്ത ജില്ലാ മുശാവറ അംഗവും മതപണ്ഡിതനുമായ ശംസുദ്ധീൻ ഫൈസി ഉടുമ്പുന്തല അന്തരിച്ചു

കാസർകോട്: സമസ്ത ജില്ലാ മുശാവറ മെമ്പറും പ്രമുഖ പണ്ഡിതനും കോഴിക്കോട് നന്തി ദാറുസ്സലാം, ചട്ടഞ്ചാൽ എം ഐ സി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മുദരിസുമായിരുന്ന ശംസുദ്ധീൻ ഫൈസി ഉടുമ്പുന്തല(70)അന്തരിച്ചു. ഫാത്തിമത്ത് സുഹ്‌റയാണ് ഭാര്യ.മക്കൾ: സക്കിയ എം എ, ദക്വാൻ എം എ, സ്വഫ് വാൻ എം എ, നഫീസത്ത്‌ എം എ, യൂസഫ് എം എ. മരുമക്കൾ: മുഹമ്മദ്‌ കുഞ്ഞി മൗലവി, ഖാസിം, ഫാത്തിമ, ജുസൈഫ, സനിയ്യ.

മുതിർന്ന സി.പി.എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശ്ശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. 75 വയസ്സായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. 2011-ൽ മണലൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു ബേബി ജോൺ. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം 1971-ൽ പാർടി അംഗമായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗവും 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായിരുന്നു. 2006 ജൂലായിലാണ് സി.പി.എം. തൃശ്ശൂർ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്. 1975-ലെ സ്വാതന്ത്ര്യദിനത്തിൽ …

മംഗ്‌ളൂരു യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍: 37 സീറ്റിലും എബിവിപിക്കു വിജയം

മംഗ്‌ളൂരു: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചു.മംഗ്‌ളൂരു യൂണിവേഴ്‌സിറ്റി കോളേജിലെ 37 ജനറല്‍ സീറ്റുകളും എബിവിപി പിന്തുണ നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചായിരുന്നു വോട്ടെടുപ്പ് എന്ന് എന്‍എസ് യുഐ ആരോപിച്ചു. കോളേജ് പ്രിന്‍സിപ്പിലിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോളേജിലെ 1650 വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും എബിവിപിക്കു വോട്ട് ചെയ്തുവെന്നും 10 ശതമാനം പേരാണ് എന്‍എസ് യുഐയെ പിന്തുണച്ചതെന്നും എബിവിപി ദക്ഷിണ കന്നഡ ഡിവിഷന്‍ കണ്‍വീനര്‍ സുവിത് ഷെട്ടി പറഞ്ഞു. കോളേജ് …

ചെറുകിട-സൂക്ഷ്മ-ഇടത്തരം വ്യവസായം; മംഗലാപുരത്ത് 1050 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം: ചേംബര്‍

മംഗ്‌ളൂരു: കര്‍ണാടകയിലെ വ്യവസായ വികസനത്തിന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 1050 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കണമെന്ന് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രി ഡികെ ശിവകുമാറിനോടാവശ്യപ്പെട്ടു.വ്യാവസായിക പുരോഗതി ഉറപ്പാക്കുന്നതിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്നു ചേംബര്‍ പ്രസിഡന്റ് പിബി അഹമ്മദ് മുസ്സദര്‍ പറഞ്ഞു. ഇതിന് മംഗ്‌ളൂരുവില്‍ ഒരു സമഗ്രമായ അല്ലെങ്കില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് സ്ഥാപിക്കണം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 1050 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കണം. …

വിനായക ചതുര്‍ഥി: നാളെ കാസര്‍കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

കാസര്‍കോട്: വിനായക ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് നേരത്തെ ഉത്തരവിറക്കിയത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍, സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മറ്റ് പൊതു നിയമന പരീക്ഷകള്‍ എന്നിവയ്ക്ക് ഈ അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ ട്രഷറികള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.മുന്‍ വര്‍ഷങ്ങളിലും വിനായക ചതുര്‍ഥിയ്ക്ക് …

‘മമിതയെ കല്യാണം കഴിക്കണം; ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല’- സന്തോഷ് വര്‍ക്കി

കൊച്ചി: ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ സന്തോഷ് വര്‍ക്കി തന്റെ വിവാഹ സങ്കല്‍പത്തെ കുറിച്ച് മനസു തുറക്കുകയാണ്. നടി മമിത ബൈജുവിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും, ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നും സന്തോഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആഗ്രഹം സന്തോഷ് പങ്കുവച്ചത്. ‘എനിക്ക് മമിത ബൈജുവിനെ ഇഷ്ടം ആണ്. എനിക്ക് മമിതയെ …

കുഡ്‌ലു ഭഗവതിനഗറില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് വീണ് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: കുഡ്‌ലു ഭഗവതീ നഗറില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കൊല്ലങ്കോട് പയലൂര്‍മുക്ക് സ്വദേശി വിനയചന്ദ്രന്റെ മകന്‍ വിശാഖ് ചന്ദ്ര(35)നാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ദേഹത്തുവീഴുകയായിരുന്നു. സ്ലാബിനടിയില്‍പെട്ട വിശാഖിനെ പുറത്തെടുത്ത് നാട്ടുകാര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വീട് പൊളിക്കുന്നതിന് സഹായിക്കുന്നതിനായി ഞായറാഴ്ച ഭഗവതീ നഗറിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു വിശാഖ്. ജോലി ആവശ്യാര്‍ഥം വിശാഖ് …

രാവിലെ ഭാര്യ തട്ടിവിളിച്ചിട്ടും ഉണര്‍ന്നില്ല; ആംബുലന്‍സ് ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: ആംബുലന്‍സ് ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരപ്പ കമ്മാടം മൂലപ്പാറയിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്ത്രു(50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യ തട്ടി വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരപ്പ കാരുണ്യ ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സിന്റെ ഡ്രൈവറായിരുന്നു. ശനിയാഴ്ച രാത്രി രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ഏറെവൈകിയാണ് വീട്ടിലെത്തിയത്. പാറപ്പള്ളി കല്ലാംതോട് സ്വദേശിയാണ്. ഏറെ പ്രിയപ്പെട്ടവനായ …

കുമ്പള ദേവീനഗറില്‍ സര്‍വീസ് റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു, റോഡ് നന്നാക്കാന്‍ മടി കാണിച്ച് കരാര്‍ കമ്പനി

കാസര്‍കോട്: കുമ്പള ദേവീനഗറില്‍ സര്‍വീസ് റോഡുകള്‍ തകര്‍ന്നു. ഇതോടെ റോഡപകടങ്ങളും വര്‍ധിച്ചു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡുകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരാഴ്ച മുമ്പാണ് ദേവീനഗറില്‍ സര്‍വീസ് റോഡിലെ ഓവുചാലിന്റെ മുകളിലെ സ്ലാബ് തകര്‍ന്നത്. ഇതേ തുടര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ ദേശീയപാത അധികൃതര്‍ റെഡ് പ്ലാസ്റ്റിക് ബാരിക്കേഡ് വച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതേസമയം തകര്‍ന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാരിക്കേഡ് വച്ചതോടെ വാഹനങ്ങള്‍ തോന്നിയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുകയാണ്. മിക്ക ദിവസങ്ങളിലും …

കാസർകോടിന്റെ വികസനക്കുതിപ്പിന് വിത്ത് വിതച്ചു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മടങ്ങുന്നു 

കാസർകോട് : സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരവുമായി കാസർകോട് ജില്ലയുടെ അമരക്കാരനായി എത്തിയത് അർജുൻ പാണ്ഡ്യൻ ജില്ലയുടെ വികസനക്കുതിപ്പിന് വേഗത പകർന്നശേഷം ജില്ലയിൽ നിന്ന് വിട പറയുന്നു.പതിനാറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും കുറ്റമറ്റതുമായി പൂർത്തിയാക്കിയ അദ്ദേഹം ജില്ലയിലെ ഭരണനിർവഹണ രംഗത്ത് തുടക്കത്തിലേ തന്നെ കരുത്തുറ്റ സാന്നിധ്യമറിയിച്ചു .പർവതാരോഹണം ഇഷ്ടപ്പെടുന്ന അർജുൻ പാണ്ഡ്യന് പൊതുതെരഞ്ഞെടുപ്പ് പരാതിരഹിതമായി പൂർത്തിയാക്കുകയെന്നത് മറ്റൊരു വിജയകരമായ ദൗത്യമായിരുന്നു.വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും നേരിട്ടെത്തി ഉദ്യോഗസ്ഥർക്കും പോലീസ് സേനയ്ക്കും അദ്ദേഹം ആത്മവിശ്വാസം …

ക്ലീനിപാറ റോഡരികില്‍ രാത്രി ‘പുള്ളിമുറി’ ചൂതാട്ടം; 6 പേര്‍ പിടിയില്‍, 32,300 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: തായന്നൂര്‍ മാണിയൂര്‍ ക്ലീനിപാറ ജംങ്ഷനിലെ റോഡരികില്‍ ‘പുള്ളിമുറി’ ചൂതാട്ടത്തിലേര്‍പ്പെട്ട 6 പേര്‍ പിടിയില്‍. സ്ഥലത്തുനിന്നും 32300 രൂപ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചീട്ടുകളി സംഘത്തെ അമ്പലത്തറ പൊലീസ് പിടികൂടിയത്. എസ്‌ഐ സവ്യസാചിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസെത്തിയത്. പൊലീസിനെ കണ്ട് സംഘം ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. മാണിയൂരിലെ പ്രദീഷ്(39), അട്ടേങ്ങാനത്തെ സുജിത്ത് രാജന്‍(38), തായന്നൂരിലെ സഹീര്‍(38), പരപ്പയിലെ രമേശന്‍(50), ബാലത്തെ ബാലകൃഷ്ണന്‍(46) എന്നിവരെ പിടികൂടി നോട്ടീസ് നല്‍കി. എഎസ്‌ഐ ജയരാജന്‍, സീനിയര്‍ …

സഹോദരനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരി അറസ്റ്റിൽ

പി പി ചെറിയാൻ ഒക്ലഹോമ: ഒക്ലഹോമയിൽ 15 വയസ്സുള്ള സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരന് വെടിയേറ്റതായി ഫോൺ വിളിച്ച് അമ്മയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ഈ കടുംകൈ ചെയ്തത്. എഡ്മണ്ടിലെ വീട്ടിൽ  ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കുട്ടികൾ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ ഡിഗ്രി കൊലപാതകക്കുറ്റമാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ പ്രായപൂർത്തിയായവർക്കുള്ള കോടതിയിലല്ല, ജൂവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് തോക്ക് എങ്ങനെ ലഭ്യമായി …

സഹോദരനെ വിവാഹം കഴിച്ചതായി വെളിപ്പെടുത്തൽ : യു.എസ്. കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ ഹോംലാൻഡ് സെക്യൂരിറ്റി അന്വേഷണം

പി പി ചെറിയാൻ വാഷിംഗ്ടൺ: യു.എസിലേക്ക് കുടിയേറുന്നതിനു ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെ വിവാഹം കഴിച്ചെന്ന ആരോപണത്തിൽ സോമാലിയൻ വംശജയും യു.എസ്. കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറിനെതിരെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുല്ലിൻ സ്ഥിരീകരിച്ചു. യു.എസിലേക്ക് കുടിയേറുന്നതിനായി ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെ വിവാഹം കഴിച്ചെന്ന ആരോപണത്തിലാണ് ഇത്.  ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന് നൽകിയ അഭിമുഖത്തിലാണ് മുല്ലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ” യു.എസിലേക്ക് കൊണ്ടുവരാൻ …

ചെർക്കള – ജാൽസൂർ സ്റ്റേറ്റ് ഹൈവേ – 55 നാലുവരി പാതയാക്കണം : പ്രധാന അന്തർ സംസ്ഥാന പാത ശോചനീയ നിലയിൽ

മുള്ളേരിയ : കേരള – കർണാടക സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെയും വിനോദ സഞ്ചാര മേഖലയെയും ബന്ധിപ്പിക്കുന്ന ചെർക്കള – ജാൽസൂർ സ്റ്റേറ്റ് ഹൈവേ – 55 വാഹനത്തിരക്കും അറ്റാകുട്ടപ്പണികളുടെ അഭാവവും മൂലം ശോ ചനീയമായെന്നു യാത്രക്കാർ പരാതിപ്പെടുന്നു. അന്തർ സംസ്ഥാന പ്രാധാന്യമുള്ള ഈ റോഡിൽ അറ്റ കുറ്റ പണി നടന്നിട്ട് ദീർഘ കാലം കഴിഞ്ഞുവെന്നു പരാതിയുണ്ട്.കേരള – കർണാടക സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെയും വിനോദ സഞ്ചാര മേഖലയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് വാഹന പെരുപ്പവും ചരക്കു വാഹനങ്ങളുടെ …

ചിങ്ങമാസത്തിലെ അവസാന ഞായര്‍, ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 420 വിവാഹങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ആറ് മണ്ഡപങ്ങളിലായി നടന്നത് 420 വിവാഹങ്ങള്‍. രാവിലെ നാല് മണി മുതല്‍ ഗുരുവായൂരില്‍ കല്യാണ മേളങ്ങള്‍ ആരംഭിച്ചിരുന്നു. ഗുരുവായൂരിനെ സംബന്ധിച്ച് ഇത് പുതുമയല്ല. ഇത്രത്തോളം വിവാഹങ്ങള്‍ ഗുരുവായൂരില്‍ മുമ്പും നടന്ന ചരിത്രമുണ്ട്. ചിങ്ങമാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയും നാനൂറിലേറെ വിവാഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. വിവാഹത്തിനായി വധൂവരന്മാര്‍ക്ക് 10 മിനിറ്റ് വീതം സമയമാണ് അനുവദിച്ചത്. 24 പേര്‍ക്ക് ഒരുവിവാഹ ചടങ്ങില്‍ പങ്കെടുക്കാം. ഉഷപൂജ, പന്തീരടി പൂജ സമയങ്ങളില്‍ …

മധൂരില്‍ ഓട്ടോഡ്രൈവര്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മധൂരില്‍ ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബൈനടുക്കയിലെ പരേതനായ കുഞ്ഞിരാമ മണിയാണിയുടെ മകന്‍ ചന്ദ്രശേഖര മണിയാണി(51) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. മധൂര്‍ അമ്പലത്തിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു. ഭാര്യ പ്രമീള വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖം മൂലം മരിച്ചിരുന്നു. സുശീലയാണ് മാതാവ്. മിത്തേഷ്(ബംഗളൂരു), മോഹിത്, പ്രീതേഷ്(ഇരുവരും വിദ്യാര്‍ഥികള്‍) …

ഉംറ : ചെർക്കള മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.എം. അബ്ദുൽ ഖാദർ ഹാജിക്ക് യാത്രയയപ്പ് നൽകി

കാസർകോട് : കുടുംബത്തോടൊപ്പം പരിശുദ്ധ ഉംറ നിർവ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോകുന്ന ചെർക്കള മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.എം. അബ്ദുൽ ഖാദർ ഹാജിക്ക്, ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ്നൽകി.ജംഇയ്യത്തുൽ മുഅല്ലിമീൻ ചെർക്കള റേഞ്ച് സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായ സി.എം. മൊയ്തു മൗലവി പ്രത്യേക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ അബ്ദുള്ളക്കുഞ്ഞി ചെർക്കള, വൈസ് പ്രസിഡന്റുമാരായ ബഷീർ കനിയടുക്കം, സിർസി അബ്ദുള്ളക്കുഞ്ഞി ഹാജി, മല്ലം അഹമ്മദ്, ഇസ്മായിൽ ഹാജി …

എന്നും ഷാപ്പില്‍ തിരക്കോട് തിരക്ക്; അന്വേഷിച്ചപ്പോള്‍ വീര്യം കൂടിയ സാധനം എത്തിയിട്ടുണ്ടെന്ന് കുടിയന്മാര്‍, അന്വേഷിച്ച് ഇറങ്ങിയ എക്‌സൈസ് കണ്ടെത്തിയത്

കോട്ടയം: കള്ളുവില്‍പനയുടെ മറവില്‍ സ്പിരിറ്റ് കച്ചവടം. ഷാപ്പുടമയും ജീവനക്കാരനും പിടിയില്‍. കുറവിലങ്ങാട് കുടക്കച്ചിറയിലെ ഷാപ്പ് നടത്തിപ്പുകാരന്‍ വെളിയന്നൂര്‍ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരന്‍ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തില്‍ പ്രിന്‍സ് മാത്യു (40) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ഷാപ്പില്‍ നിന്ന് 127 ലിറ്റര്‍ സ്പിരിറ്റും 57 ലിറ്റര്‍ കള്ളും പിടികൂടി. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസന്‍സി ജോസഫ് മാത്യുവിനെതിരേ കേസ് രജിസ്റ്റര്‍ചെയ്തു. ഇയാള്‍ക്കായി അന്വേഷണം നടത്തിവരുകയാണെന്ന് …