ചെറുകിട-സൂക്ഷ്മ-ഇടത്തരം വ്യവസായം; മംഗലാപുരത്ത് 1050 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം: ചേംബര്‍

മംഗ്‌ളൂരു: കര്‍ണാടകയിലെ വ്യവസായ വികസനത്തിന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 1050 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കണമെന്ന് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രി ഡികെ ശിവകുമാറിനോടാവശ്യപ്പെട്ടു.
വ്യാവസായിക പുരോഗതി ഉറപ്പാക്കുന്നതിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്നു ചേംബര്‍ പ്രസിഡന്റ് പിബി അഹമ്മദ് മുസ്സദര്‍ പറഞ്ഞു. ഇതിന് മംഗ്‌ളൂരുവില്‍ ഒരു സമഗ്രമായ അല്ലെങ്കില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് സ്ഥാപിക്കണം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 1050 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കണം. ബാല്‍ക്കുഞ്ചെയില്‍ ഭൂമി ലഭ്യമല്ലാത്തത് കൊണ്ട് അവിടെ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന നിരവധി എംഎസ്എംഇ കളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
റോഡു വഴിയും കടല്‍മാര്‍ഗവും വ്യോമ മാര്‍ഗവും എത്തിച്ചേരാനുള്ള സൗകര്യവും മംഗ്‌ളൂരുവില്‍ വ്യവസായ വളര്‍ച്ചക്ക് അനുകൂല ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page