നവലോക ക്രമത്തിനു പ്രതീക്ഷ: ബ്രിക്‌സ് ഉച്ചകോടി; ലോക നേതാക്കള്‍ ഓപ്പണ്‍ സെഷനില്‍

ന്യൂഡല്‍ഹി: നവലോക ക്രമത്തിനു പ്രതീക്ഷ പകര്‍ന്നു കൊണ്ട് ഇന്നലെ ആരംഭിച്ച ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാംദിവസ ഓപ്പണ്‍ സെഷന്‍ ആരംഭിച്ചു. ബ്രിക്‌സ് പങ്കാളിത്ത രാജ്യങ്ങളും വിവിധ പ്രമുഖ രാഷ്ട്ര നേതാക്കളും ഓപ്പണ്‍ സെഷനില്‍ പങ്കെടുക്കുന്നു.അസ്വസ്ഥകരമായ ലോക സംഭവങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷിളിന്‍പിംഗ് എന്നിവരടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ തങ്ങളുടെ നിലപാട് സെഷനില്‍ വെളിപ്പെടുത്തും.ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, വികസനം, അന്താരാഷ്ട്ര സമാധാനം, നയതന്ത്രബന്ധം എന്നിവ ഓപ്പണ്‍ സെഷനിലെ ചര്‍ച്ചാ വിഷയങ്ങളാണ്. ഉച്ചകോടിയില്‍ ഇന്നലെ വിവിധ രാഷ്ട്ര നേതാക്കള്‍ …

വിറകുമായി വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണു; പാലിച്ചിയടുക്കം കാവുങ്കാലിലെ 78 കാരി മരിച്ചു

കാസര്‍കോട്: വിറകുമായി വീട്ടിലേക്ക് വരുന്നതിനിടെ തലകറഞ്ഞി കുഴഞ്ഞുവീണ വയോധിക മരിച്ചു. പരവനടുക്കം പാലിച്ചിയടുക്കം കാവുങ്കാല്‍ വീട്ടിലെ സരോജിനി(78) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വിറകുമായി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ കുഴഞ്ഞുവീണ സരോജിനിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ ഗോപാലനാണ് ഭര്‍ത്താവ്. മക്കള്‍: ഗംഗാധരന്‍, ഷൈമ. മരുമക്കള്‍: ഉഷ, മണികണ്ഠന്‍. സഹോദരങ്ങള്‍: ചന്ദ്രാവതി, പരേതരായ ജാനകി, ഗോപാലന്‍, ഭാര്‍ഗവി, ഉപേന്ദ്രന്‍, ലീല.

ഹയര്‍സെക്കന്‍ഡറി അധ്യാപികയായിരുന്ന പുതുക്കൈയിലെ എം.വി ലീല അന്തരിച്ചു

നീലേശ്വരം: പുതുക്കൈ ജി.യു.പി. സ്‌കൂളിനു സമീപം താമസിക്കുന്ന റിട്ട.അധ്യാപകന്‍ വി. നാരായണന്റെ ഭാര്യ എം.വി. ലീല (82)അന്തരിച്ചു. മടിക്കൈ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു. തലശ്ശേരി സ്വദേശിനിയാണ്. മക്കള്‍: ലനേഷ്(ഓസ്‌ട്രേലിയ), ഡോ.ലജന (കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി, ബംഗളൂരു). മരുമക്കള്‍: രാഖി, പ്രിയേഷ് (ബംഗളൂരു). സഹോദരന്‍: പരേതനായ ബാലന്‍.

അണികളുടെ ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് തുടക്കം

കോഴിക്കോട്: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗം ആരംഭിച്ചു.എകെജി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച യോഗത്തിന് പ്രവര്‍ത്തകരുടെ ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി ചെങ്കൊടിയുയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ക്ഷണിതാക്കള്‍, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 307 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. പാര്‍ട്ടി സെക്രട്ടറി എംഎ ബേബി യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ആഘാതവും അതില്‍ നിന്നു പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള തീരുമാനവും ചര്‍ച്ചകളിലുണ്ടാവും.കമ്മ്യൂണിസ്റ്റ് …

കുബണൂരില്‍ അനധികൃത വിദേശ മദ്യ വില്‍പന സജീവം; കര്‍ണാടക മദ്യം വില്‍ക്കാനെത്തിയ യുവാവ് പിടിയില്‍

കാസര്‍കോട്: കുമ്പള കുബണൂരില്‍ കര്‍ണടക മദ്യം വില്‍ക്കാനെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. മംഗല്‍പാടി പ്രതാപ് നഗര്‍ സ്വദേശി പി അഭിഷേകി(31)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ട് എസ്‌ഐ വിവി സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുബണൂരില്‍ പരിശോധനക്കെത്തിയതായിരുന്നു പൊലീസ്. വൈകീട്ട് ഏഴുമണിയോടെ എടിഎസ് ഗ്രൗണ്ടിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ പൊലീസ് മദ്യം സഹിതം പിടികൂടി. 180 മില്ലീ ലിറ്ററിന്റെ 24 ടെട്രാപാക്കറ്റ് കര്‍ണാടക മദ്യം യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് പിടികൂടി. കര്‍ണാടകയില്‍ നേരിട്ട് പോയി …

ചെട്ടുംകുഴി മീത്തല്‍ വീട്ടില്‍ ഇ.തമ്പായി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരുമ്പള ചെട്ടുംകുഴി മീത്തല്‍ വീട്ടില്‍ ഇ.തമ്പായി അമ്മ (72) അന്തരിച്ചു. ഭര്‍ത്താവ്: വി. കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ഇ ഉപേന്ദ്രന്‍, ഇ.മണികണ്ഠന്‍(നിവേദ്യ, ലോട്ടറി ഏജന്‍സി കാസര്‍കോട്), ഇ.സഖി(കാനത്തൂര്‍). മരുമക്കള്‍: എം അനിത(പനങ്കാവ്), സി.ദിവ്യ(പെരിയ), കെപി പുരുഷോത്തമന്‍(കാനത്തൂര്‍), സഹോദരങ്ങള്‍: ഇ.നാരായണി(പെരുമ്പള), പാര്‍വതി(കൊടവലം), ഇ.കുഞ്ഞിക്കണ്ണന്‍ നായര്‍, ഇ. സുമതി(ഇരുവരും ബേനൂര്‍), പരേതനായ ഇ.രമണി.

ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട നിലയില്‍

ചെറുപുഴ: പുളിങ്ങോത്ത് മധ്യവയസ്‌കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി (60) യാണ് മരിച്ചത്. തലയില്‍ ചെങ്കല്ല് ഇട്ട് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് വാഴകുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളില്‍ മൃതദേഹം കണ്ടത്. വിവരത്തെ തുടര്‍ന്ന് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥിരമായി പ്രദേശത്ത് രാത്രികാലങ്ങളില്‍ കിടന്നുറങ്ങുന്നയാളാണ് ജോസ് കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയി! വൻ സുരക്ഷാ വീഴ്ച

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായി. സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടി കാണാതായത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ജൂൺ ഏഴിന് ബത്തേരിയിലെ ദൊട്ടപ്പാക്കുളത്ത് നിന്ന് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് ചാക്കുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. അതേസമയം മുറിയുടെ പൂട്ട് പൊളിച്ചതിന്റെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ചെങ്കടലിലും പശ്ചിമേഷ്യയിലും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഇറാനും സൗദി ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പരോക്ഷ സംഘർഷങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷയെയും ആഗോള എണ്ണ വിതരണത്തെയും ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാൻ ഒമാന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ വിട്ടുനിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് , പ്രത്യേകിച്ച് എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക്, രാജ്യത്ത് തുടരാൻ നൽകിയിരുന്ന 60 ദിവസത്തെ …

പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

പയ്യന്നൂർ: പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി പി മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെ ടി.പി.സാഹിദയുടെയും മകൻ മുഹമ്മദ് ജാസിർ (17 ) ആണ് മരിച്ചത്. പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരിച്ചത്.മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുഞ്ചക്കാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മരണവിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണൻ എം.എൽ എ, ജില്ല മുസ്ലിം ലീഗ് …

14 കാരി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തളിപ്പറമ്പ് : ചപ്പാരപ്പടവ് കൂവേരിയിൽ 14കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കടവിലെ അഭിലാഷ് – സിമിയ ദമ്പതികളുടെ മകൾ വൈഗ (14) ആണ് മരിച്ചത്. പുഷ്‌പഗിരി സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിയാണ്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മുകളി ലെത്തെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് വിദേശത്താണ്. മാതാവ് സിമിയ രാവിലെ ജോലിക്ക് പോയിരുന്നു. വൈഗയുടെ ചേച്ചി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ വൈകിട്ടും വൈഗ മുറിയിൽ നിന്ന് …