കാസർകോട് : കുടുംബത്തോടൊപ്പം പരിശുദ്ധ ഉംറ നിർവ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോകുന്ന ചെർക്കള മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.എം. അബ്ദുൽ ഖാദർ ഹാജിക്ക്, ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ്നൽകി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ചെർക്കള റേഞ്ച് സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായ സി.എം. മൊയ്തു മൗലവി പ്രത്യേക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ അബ്ദുള്ളക്കുഞ്ഞി ചെർക്കള, വൈസ് പ്രസിഡന്റുമാരായ ബഷീർ കനിയടുക്കം, സിർസി അബ്ദുള്ളക്കുഞ്ഞി ഹാജി, മല്ലം അഹമ്മദ്, ഇസ്മായിൽ ഹാജി കോലാച്ചിയടുക്കം, സെക്രട്ടറിമാരായ സി.എച്ച്.എം. അഷ്റഫ്, കെ. ഖാലിദ് ചെർക്കള, ഷാഫി ഇറാനി, പ്രവർത്തക സമിതി അംഗങ്ങൾ യാത്ര അയപ്പിൽ സംബന്ധിച്ചു.







