ചെർക്കള – ജാൽസൂർ സ്റ്റേറ്റ് ഹൈവേ – 55 നാലുവരി പാതയാക്കണം : പ്രധാന അന്തർ സംസ്ഥാന പാത ശോചനീയ നിലയിൽ

മുള്ളേരിയ : കേരള – കർണാടക സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെയും വിനോദ സഞ്ചാര മേഖലയെയും ബന്ധിപ്പിക്കുന്ന ചെർക്കള – ജാൽസൂർ സ്റ്റേറ്റ് ഹൈവേ – 55 വാഹനത്തിരക്കും അറ്റാകുട്ടപ്പണികളുടെ അഭാവവും മൂലം ശോ ചനീയമായെന്നു യാത്രക്കാർ പരാതിപ്പെടുന്നു.

അന്തർ സംസ്ഥാന പ്രാധാന്യമുള്ള ഈ റോഡിൽ അറ്റ കുറ്റ പണി നടന്നിട്ട് ദീർഘ കാലം കഴിഞ്ഞുവെന്നു പരാതിയുണ്ട്.
കേരള – കർണാടക സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെയും വിനോദ സഞ്ചാര മേഖലയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് വാഹന പെരുപ്പവും ചരക്കു വാഹനങ്ങളുടെ നിരന്തര തിരക്കും മൂലം പടിയത്തടുക്ക മുതൽ പഞ്ചിക്കൽ വരെ ഭാഗികമായി തകർന്നിരിക്കുകയാണ്.മുള്ളേരിയ മുതൽ പഞ്ചിക്കൽ വരെ വളവുകൾ കൂടിയത് കാരണം പലപ്പോഴും അപകടങ്ങൾക്കും അപകട മരണങ്ങൾക്കും ഇടയാവുന്നു.
കാസർകോടിനെ സുള്ള്യ , മടിക്കേരി , മൈസൂരു, ബംഗളുരു തുടങ്ങിയ വൻ നഗരങ്ങളുമായും കർണാടകയിലെ മറ്റു പ്രധാന കേന്ദ്രങ്ങളു മായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനു ഈ റോഡിന് പ്രധാന പങ്കുണ്ട്.റാണിപുരം, ബേക്കൽ തുടങ്ങിയ നമ്മുടെ വിനോദ സഞ്ചാര മേഖലകളിൽ കർണാടകയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനും ഈ റോഡ് സഹായകമാണ്. കാസർകോട് നിന്നു ബാംഗ്ലൂരുവിലേക്കും , മൈസൂരുവിലേക്കും കർണാടക യിലെ വിവിധ പ്രദേശങ്ങളിലേക്കുമുള്ള ചരക്കു ഗതാഗതത്തിനും തിരിച്ചും ഏറെ ഇത് പ്രയോജനപ്പെടുതാവുന്നതുമാണ് . ചെർക്കള മുതൽ പഞ്ചിക്കൽ വരെയുള്ള വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും തൊട്ടടുത്തുള്ള ഉൾനാടൻ പ്രദേശങ്ങളിലെ ജനങ്ങൾക്കും നിത്യം ആശ്രയിക്കുന്ന ഈ പാത തകർന്നു കിടക്കുന്നതും വീതിയില്ലാത്തതും വിദ്യാർത്ഥികളെയും രോഗികളെയും ഏറെ പ്രയാസപ്പെടുത്തുന്നു. ആവശ്യമായ സ്ഥലങ്ങളിൽ സൂചന ബോർഡുകൾ,കൈവരികൾ എന്നിവ സ്ഥാപിച്ചു നാലു വരിയായി ഈ പാത നവീകരിക്കണമെ ന്നു യാത്രക്കാരും നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെടുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page