മംഗ്‌ളൂരു: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചു.
മംഗ്‌ളൂരു യൂണിവേഴ്‌സിറ്റി കോളേജിലെ 37 ജനറല്‍ സീറ്റുകളും എബിവിപി പിന്തുണ നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചായിരുന്നു വോട്ടെടുപ്പ് എന്ന് എന്‍എസ് യുഐ ആരോപിച്ചു. കോളേജ് പ്രിന്‍സിപ്പിലിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോളേജിലെ 1650 വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും എബിവിപിക്കു വോട്ട് ചെയ്തുവെന്നും 10 ശതമാനം പേരാണ് എന്‍എസ് യുഐയെ പിന്തുണച്ചതെന്നും എബിവിപി ദക്ഷിണ കന്നഡ ഡിവിഷന്‍ കണ്‍വീനര്‍ സുവിത് ഷെട്ടി പറഞ്ഞു. കോളേജ് യൂണിയനിലെ 37 സീറ്റും എബിവിപിക്കു ലഭിച്ചു. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഒരു സീറ്റും ലഭിച്ചില്ലെന്ന് സുവിത് ഷെട്ടി പറഞ്ഞു.








