കാസര്‍കോട്: തായന്നൂര്‍ മാണിയൂര്‍ ക്ലീനിപാറ ജംങ്ഷനിലെ റോഡരികില്‍ ‘പുള്ളിമുറി’ ചൂതാട്ടത്തിലേര്‍പ്പെട്ട 6 പേര്‍ പിടിയില്‍. സ്ഥലത്തുനിന്നും 32300 രൂപ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചീട്ടുകളി സംഘത്തെ അമ്പലത്തറ പൊലീസ് പിടികൂടിയത്. എസ്‌ഐ സവ്യസാചിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസെത്തിയത്. പൊലീസിനെ കണ്ട് സംഘം ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. മാണിയൂരിലെ പ്രദീഷ്(39), അട്ടേങ്ങാനത്തെ സുജിത്ത് രാജന്‍(38), തായന്നൂരിലെ സഹീര്‍(38), പരപ്പയിലെ രമേശന്‍(50), ബാലത്തെ ബാലകൃഷ്ണന്‍(46) എന്നിവരെ പിടികൂടി നോട്ടീസ് നല്‍കി. എഎസ്‌ഐ ജയരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കുട്ടി എന്നിവരും റെയ്ഡിനെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.







