രാവിലെ ഭാര്യ തട്ടിവിളിച്ചിട്ടും ഉണര്‍ന്നില്ല; ആംബുലന്‍സ് ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: ആംബുലന്‍സ് ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരപ്പ കമ്മാടം മൂലപ്പാറയിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന അന്ത്രു(50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യ തട്ടി വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരപ്പ കാരുണ്യ ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സിന്റെ ഡ്രൈവറായിരുന്നു. ശനിയാഴ്ച രാത്രി രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ഏറെവൈകിയാണ് വീട്ടിലെത്തിയത്. പാറപ്പള്ളി കല്ലാംതോട് സ്വദേശിയാണ്. ഏറെ പ്രിയപ്പെട്ടവനായ അബ്ദുല്‍ റഹ്‌മാന്റെ അപ്രതീക്ഷിത മരണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.
മൂലപ്പാറയിലെ നസീമയാണ് ഭാര്യ. മക്കള്‍: സഹദ് (അജ്മാന്‍), ഷഫാദ് (ഒമാന്‍), ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page