കാസര്‍കോട്: മധൂരില്‍ ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബൈനടുക്കയിലെ പരേതനായ കുഞ്ഞിരാമ മണിയാണിയുടെ മകന്‍ ചന്ദ്രശേഖര മണിയാണി(51) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. മധൂര്‍ അമ്പലത്തിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു. ഭാര്യ പ്രമീള വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖം മൂലം മരിച്ചിരുന്നു. സുശീലയാണ് മാതാവ്. മിത്തേഷ്(ബംഗളൂരു), മോഹിത്, പ്രീതേഷ്(ഇരുവരും വിദ്യാര്‍ഥികള്‍) എന്നിവരാണ് മക്കള്‍.







