കാസര്‍കോട്: വിനായക ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് നേരത്തെ ഉത്തരവിറക്കിയത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍, സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മറ്റ് പൊതു നിയമന പരീക്ഷകള്‍ എന്നിവയ്ക്ക് ഈ അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ ട്രഷറികള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
മുന്‍ വര്‍ഷങ്ങളിലും വിനായക ചതുര്‍ഥിയ്ക്ക് കാസര്‍കോട് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.
വിനായക ചതുര്‍ഥി ദിനത്തില്‍ കാസര്‍കോട് ജില്ലയിലുടനീളം വിപുലമായ ഗണേശോത്സവവും വിഗ്രഹ നിമഞ്ജന ചടങ്ങുകളും നടക്കാറുണ്ട്. മധൂര്‍ മദകനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ ഗണേശോത്സവവും പ്രത്യേക പൂജകളും പ്രശസ്തമാണ്.







