‘മമിതയെ കല്യാണം കഴിക്കണം; ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല’- സന്തോഷ് വര്‍ക്കി

കൊച്ചി: ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ സന്തോഷ് വര്‍ക്കി തന്റെ വിവാഹ സങ്കല്‍പത്തെ കുറിച്ച് മനസു തുറക്കുകയാണ്. നടി മമിത ബൈജുവിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും, ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നും സന്തോഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആഗ്രഹം സന്തോഷ് പങ്കുവച്ചത്. ‘എനിക്ക് മമിത ബൈജുവിനെ ഇഷ്ടം ആണ്. എനിക്ക് മമിതയെ കല്യാണം കഴിക്കണം. ബത്‌ലഹേം കുടുംബ യൂനീറ്റ് സിനിമ മൂന്നാം തവണയും കാണുന്നു. ഞങ്ങള്‍ തമ്മില്‍ പ്രായ വിത്യാസം ഉണ്ടാവും. പക്ഷെ എനിക്ക് മമിതയെ ഇഷ്ടപ്പെട്ടു. എനിക്ക് മമിതയെ കല്യാണം കഴിക്കണം. ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല. എനിക്ക് അവളെ അത്രയക്കും ഇഷ്ടം ആണ്ട’- എന്നാണ് ആറാട്ട് അണ്ണന്റെ ഫേസ്ബുക്കിലെ പോസ്റ്റ്. നേരത്തെ തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തില്‍ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന് സന്തോഷിനെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ താന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും നിത്യ ഫോണ്‍ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പൊലീസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page