കാസര്‍കോട്: കുഡ്‌ലു ഭഗവതീ നഗറില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കൊല്ലങ്കോട് പയലൂര്‍മുക്ക് സ്വദേശി വിനയചന്ദ്രന്റെ മകന്‍ വിശാഖ് ചന്ദ്ര(35)നാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ദേഹത്തുവീഴുകയായിരുന്നു. സ്ലാബിനടിയില്‍പെട്ട വിശാഖിനെ പുറത്തെടുത്ത് നാട്ടുകാര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വീട് പൊളിക്കുന്നതിന് സഹായിക്കുന്നതിനായി ഞായറാഴ്ച ഭഗവതീ നഗറിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു വിശാഖ്. ജോലി ആവശ്യാര്‍ഥം വിശാഖ് കഴിഞ്ഞ 10 വര്ഷത്തിലധികമായി കുണിയയിലാണ് താമസിക്കുന്നത്. മരപ്പണിക്കാരനായ വിശാഖ് അവിവാഹിതനാണ്. വിദ്യയാണ് മാതാവ്. വിശ്വതി, വിജിഷ എന്നിവര് സഹോദരങ്ങളാണ്.








