മുതിർന്ന സി.പി.എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശ്ശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. 75 വയസ്സായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയാണ്. 2011-ൽ മണലൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായിരുന്നു ബേബി ജോൺ. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം 1971-ൽ പാർടി അംഗമായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗവും 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായിരുന്നു. 2006 ജൂലായിലാണ് സി.പി.എം. തൃശ്ശൂർ ജില്ലാസെക്രട്ടറിയായി ചുമതലയേറ്റത്. 1975-ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. രണ്ടുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page