മംഗല്‍പാടി: തെരുവ് നായ്ക്കളുടെ ഭീതിയില്‍ കഴിയുന്ന ബന്തിയോട് അട്ക്ക ഒളയം റോഡ് സമീപപ്രദേശങ്ങളില്‍ കാട്ടുപന്നി ഭീഷണിയും. കഴിഞ്ഞദിവസം രാത്രി സ്വകാര്യ റോഡില്‍ കൂടി മദ്രസ വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് നടന്നു പോകവേ അഞ്ചു കാട്ടുപന്നികള്‍ മുന്നില്‍ ചാടിവീണു. പന്നികളെ കണ്ടുപേടിച്ചു വിറച്ച കുട്ടികള്‍ തൊട്ടടുത്ത വീട്ടില്‍ ഓടക്കയറി രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ ഇപ്പോള്‍ രാത്രി വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നു. ഇതിനു പുറമെ മുള്ളന്‍ പന്നിയുടെയും ശല്യമുണ്ട്. വാര്‍ഡ് മെമ്പര്‍ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖല സന്ദര്‍ശിച്ചു നാട്ടിലെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ് ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കാന്‍ തയ്യാറാവണമെന്ന് പൊതുപ്രവര്‍ത്തകന്‍ മൂസ അട്ക്ക ആവശ്യപ്പെട്ടു.







