കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടില്‍ കയറി, അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: പാനൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദ് (32) ആണ് അറസ്റ്റിലായത്.
പന്ന്യന്നൂരില്‍ ജോലിക്കെത്തിയ പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടില്‍ കയറുകയായിരുന്നു. വീട്ടമ്മ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സമയത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട് കുട്ടിയുടെ മാതാവ് ബഹളം വച്ചതോടെ പ്രതി ഓടിപ്പോയി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് പാനൂര്‍ പൊലീസ് റെയില്‍വേ പൊലീസിന്റെ സഹായം തേടുകയായിരുന്നു. രത്‌നഗിരിയിലെത്തിയ ആസാദ് മൊബൈല്‍ ഉപേക്ഷിച്ചു. പിന്നീട് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page