കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന വയോധികയെ കാണാതായതായി പരാതി. ചെര്‍ക്കള, പാടിയിലെ കൂടിവളപ്പിലെ ദാക്ഷായണി അമ്മ (79)യെ ആണ് കാണാതായത്. പതിവു പോലെ തിങ്കളാഴ്ച രാത്രിയിലും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെയാണ് കാണാതായത്. ബന്ധുവായ സികെ സുരേഷ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







