11 കാരന് പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാധ്യാപകൻ അറസ്റ്റിൽ . മലപ്പുറം തവനൂര്‍ ,മുതുവല്ലൂര്‍ പോത്തട്ടപ്പാറ, പാതിരപള്ളിയാലി ഹൗസില്‍ മുഹമ്മദ് ബഷീറി (45) നെ യാണ് ചൊക്ലി സി. ഷാജു അറസ്റ്റു ചെയ്തത്‌.2017 മുതല്‍ 2019 വരെയുള്ള കാലയളവിൽ മദ്രസയില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ ട്യൂഷനെടുക്കുമ്പോഴായിരുന്നു പീഡനം. ഭയം കാരണം വിദ്യാര്‍ത്ഥി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ മാനസികനില തകര്‍ന്ന് രണ്ട് വര്‍ഷമായി കുട്ടി ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയ്ക്കിടയിലാണ് ക്രൂരമായ പീഡനത്തിന്റെ വിവരം വെളിപ്പെടുത്തിയത്. പീഡനത്തെത്തുടര്‍ന്ന് മുഹമ്മദ് ബഷീറിനെ മദ്രസയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇയാള്‍ തവനൂരിലെത്തി അവിടെ ഒരു മദ്രസയില്‍ ജോലി ചെയ്തുവരികയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page