നിടുവളംപാറ തറവാട് കുടുംബസംഗമം നടത്തി

കാസർകോട് : നിടുവളംപാറ തറവാട് കുടുംബസംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തറവാട്ടിലെ വിവിധ തലമുറകളിൽപ്പെട്ട കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തറവാടിന്റെ പാരമ്പര്യവും എടുത്തു കാട്ടി .

അഗ്നേഷ് കളരി സ്വാഗതംപറഞ്ഞു. നാഗേഷ് ഉദയഗിരി അധ്യക്ഷത വഹിച്ചു.
മധുസൂദന പണിക്കർ തറവാടും കുടുംബബന്ധങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കുടുംബബന്ധങ്ങളുടെ പ്രാധാന്യവും തറവാടിന്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കലാ-കായിക പരിപാടികളും ഉണ്ടായിരുന്നു.

തറവാടിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മുതിർന്ന കുടുംബാംഗങ്ങളെയും തറവാട് പരിപാലിച്ച അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് സമൂഹത്തിന് മുന്നിൽ തറവാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

തറവാട് കാരണവർ ഗംഗാധരൻ ബട്ടംപാറ ആശംസ അറിയിച്ചു. കുടുംബത്തിന്റെ ഐക്യവും സ്നേഹബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തറവാടിന്റെ പാരമ്പര്യം വരുംതലമുറകളിലേക്ക് കൈമാറുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി ശശി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page