കുമ്പള:കുമ്പളയിൽ പുതുതായി പണിത ബസ് ഷെൾട്ടറുകളി ലേക്ക്(ബസ് കാത്തിരിപ്പ് കേന്ദ്രം)എത്തിപ്പെടാൻ ബസുകൾ പാടുപെടുന്നു. നഗരത്തിലെ ബദിയടുക്ക റോഡിൽ ഒരുവ്യാപാര സമുച്ചയത്തിനു സമീപമാണ് കാസർകോടു -തലപ്പാടി ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി അടക്കമുള്ള ബസ്സുകൾ എത്തുന്നത്. എന്നാൽ സ്റ്റാന്റിലേക്കു തിരിയാൻ കഴിയാതെ ഇവ പതിവായി വിഷമിക്കുന്നു. ബസുകൾ “യൂട്ടേൻ” എടുക്കേണ്ട സ്ഥലത്ത് അനധികൃത വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണു ബസ്സുകൾക്ക് തടസ്സമാവുന്നത്.
ബസ് ഷെൾട്ടറുകൾ തുറന്നു കൊടുത്തപ്പോൾ തന്നെ അനധികൃത പാർക്കിംഗ് പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായി കുമ്പള പഞ്ചായത്തും, മോട്ടോർ വാഹന വകുപ്പും ഒരു ബാനർ സംഘടിപ്പിച്ച് കെട്ടി സ്ഥലം വേർതിരിച്ചു. ബസ് ഷെൾട്ടറുകൾക്ക് സമീപത്തുള്ള അനധികൃത പാർക്കിംഗ് മൂലം ബസ്സുകൾക്ക് പിറകോട്ട് എടുക്കേണ്ടി വരുന്നു.ഇത് തിരക്കേറിയ ബദിയടുക്ക കെഎസ്ടിപി റോഡിൽ അപകട ഭീഷണിയും ഉയർത്തുന്നുണ്ട്.
കുമ്പള ടൗണിൽ വാഹനപാർക്കിംഗ് സൗകര്യമില്ലാത്തത് ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്.500- വോളം വരുന്ന വ്യാപാരികൾക്കും, ജോലിക്കാർക്കും വാഹനം പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ടൗണിനെ ആശ്രയിക്കുന്ന പലരും ഇപ്പോൾ കുമ്പളയിലെ പഴയ ബസ്റ്റാൻന്റിന് സമീപമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.ഇത് തടഞ്ഞു കൊണ്ടും എംഡിവിയും,കുമ്പള ഗ്രാമപഞ്ചായത്തും ബാനർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹന ഉടമകൾ ഇത് ഗൗരവത്തിൽ എടുത്തിട്ടില്ല. നഗരത്തിലെ ട്രാഫിക് പരിഷ്കരണം പാളിയതാണ് ഇത്തരമൊരു അനധികൃത പാർക്കിങ്ങിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.
അതിനിടെ കുമ്പള ഗ്രാമപഞ്ചായത്ത് എടുത്ത ട്രാഫിക് പരിഷ്കരണ നടപടി നടപ്പിലാക്കാനാ വശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതും,മൊഗ്രാൽ ദേശീയവേദി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതും ചർച്ചയായിരുന്നു.







