കാസര്‍കോട്: പാണത്തൂര്‍ കല്ലപ്പള്ളിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് പെരുമുണ്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിന് സമീപം റോഡരികില്‍ പുലിയെ ചത്ത നിലയില്‍ കണ്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കാണാനില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ വിഷം ഉള്ളില്‍ ചെന്നതാണോ എന്ന് സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടത്താന്‍ വയനാട്ടില്‍ നിന്നും വെറ്ററനറി സര്‍ജന്‍ സ്ഥലത്ത് എത്തും. പുലിയെ കാണാനായി വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംപി രാജു, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഗിരീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വൈകീട്ട് ഡിഎഫ്ഒയും സ്ഥലം സന്ദര്‍ശിക്കും.








