കാറിലെ എസിയില്‍ നിന്ന് ഫ്രിയോണ്‍ വാതകം ചോര്‍ന്നു; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു

കെയ്റോ: കാറിനുള്ളില്‍ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോണ്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഈജിപ്തിലെ ഓള്‍ഡ് കയ്റോ കോര്‍ണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. 66-കാരനായ പിതാവും മാതാവും, 25-കാരിയായ മകളുമാണ് മരിച്ചത്.
യാത്രക്കിടെ മകള്‍ക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് വാഹനം റോഡരികിലേക്ക് പാര്‍ക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. എസി ഓഫീസ് ചെയ്തിരുന്നില്ല. അടച്ചിട്ട കാറിനുള്ളില്‍ ഇവര്‍ക്കും സമാനമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഫ്രിയോണ്‍ ഗ്യാസ് വന്‍തോതില്‍ ശ്വസിച്ചതിനെ തുടര്‍ന്ന് ഇവര്‍ കാറിനുള്ളില്‍ വെച്ച് തന്നെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളില്‍ മറ്റ് പരിക്കുകളോ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമര്‍ജന്‍സി റെസ്പോണ്ടര്‍മാര്‍ വ്യക്തമാക്കി. വീട്ടുകാരെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പിതാവിന്റെ സഹോദരനും മകനും നടത്തിയ തിരച്ചിലിലാണ് കാര്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയപ്പോള്‍ കാറിനുള്ളില്‍ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഈജിപ്ത് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page