മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന്റെ തെരുവുനായ- കന്നുകാലി കൃഷിക്കെതിരെ ഇന്നും സമരം; പൊലീസ് രംഗത്ത്

മൊഗ്രാല്‍പുത്തൂര്‍; മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ തെരുവുകളില്‍ തുടരുന്ന ഭ്രാന്തന്‍ നായ, കന്നുകാലി കൃഷി ഉടന്‍ മതിയാക്കണമെന്നും പഞ്ചായത്ത് ഭരണ സമിതിയെക്കാള്‍ വലിയ പഞ്ചായത്തു സെക്രട്ടറിയെ പഞ്ചായത്തില്‍ നിന്നു സ്ഥലം മാറ്റണമെന്നുമാവശ്യപ്പെട്ടു കൊറുവയല്‍ പ്രാദേശിക സമിതി പഞ്ചായത്തു ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് അധികൃതര്‍ പൊലീസ് സംരക്ഷണം തേടിയിരുന്നു.
തിങ്കളാഴ്ച ഇതേ ആവശ്യമുന്നയിച്ചു ബി ജെ പിയുടെ പഞ്ചായത്ത് മെമ്പര്‍മാര്‍ പഞ്ചായത്ത് പടിക്കല്‍ നിരാഹാര സത്യാഗ്രഹസമരം നടത്തിയിരുന്നു. വൈകിട്ട് സത്യാഗ്രഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. ഇന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ലീലയും പഞ്ചായത്തുമെമ്പര്‍മാര്‍ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്തു. നാട്ടുകാരും സമരത്തിനെത്തിയിരുന്നു.
പഞ്ചായത്തിലെ ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നത്തില്‍ ഭരണകക്ഷി പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ടെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page