പെരിയ കല്യോട്ട് ഇരട്ടക്കൊല: സിപിഎം പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ 7 പ്രതികൾക്ക് തടവും പിഴയും; വിചാരണയ്ക്ക് ഹാജരാകാതിരുന്ന മൂന്നു പ്രതികളുടെ വിചാരണ പിന്നീട്
കാസർകോട്: 2019 മെയ് അഞ്ചിനുണ്ടായ പെരിയ ഇരട്ട കൊലപാതകത്തെ തുടർന്ന് കല്യോട്ട് ബലിക്കളത്തെ സിപിഎം പ്രവർത്തകൻ വത്സരാജിന്റെ വീടും അവിടെ ഉണ്ടായിരുന്ന പോലീസുകാരെയും അക്രമിക്കുകയും കല്യോട്ടും പരിസരങ്ങളിലും ആക്രമങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ കോടതി എട്ടുവർഷം തടവും 91,000 രൂപ പിഴയും ശിക്ഷിച്ചു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി(3) ജഡ്ജി അചിന്ത്യരാജ് ഉണ്ണിയാണ് ശിക്ഷ വിധിച്ചത്. വത്സരാജിന്റെ വീടും അവിടെ പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ആക്രമിക്കുകയും അക്രമ …