കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നീലേശ്വരത്തെ അധ്യാപിക മരിച്ചു. കറുത്ത ഗേറ്റിനു സമീപത്തെ ജിഷ്ണുവിന്റെ ഭാര്യ നിഷ(40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച രാത്രി മരണപ്പെട്ടു. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മിഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. മകള്‍: വാമിക(വിദ്യാര്‍ത്ഥിനി പി.എം ശ്രീ കേന്ദ്രീയ വിദ്യാലയം, നീലേശ്വരം).







